ഡി.സി.സി നിർവാഹക സമിതി യോഗം (ഫെബ്രുവരി 19 വ്യാഴം)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹകൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ അടിയന്തിര യോഗം 2026 ഫെബ്രുവരി 19 വ്യാഴാഴ്ച്ച രാവിലെ 10.30ന് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് സംഘനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.

കെ.പി.സി.സി നിർദ്ദേശപ്രകാരം ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 20ന് ആരംഭിച്ച് 28ന് പൂർത്തീകരിക്കുന്ന ഭവന സന്ദർശന പരിപാടി, സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ ലിസ്റ്റ് പ്രസിദ്ധീകരണത്തിന് ശേഷം പട്ടികയിൽ പേര് ചേർക്കൽ നടപടി, ഫെബ്രുവരി 27ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ജില്ലയിൽ എത്തിച്ചേരുന്ന യു.ഡി.എഫ് പുതുയുഗ യാത്രയുടെ നിയോജക മണ്ഡലം തലങ്ങളിലെ സ്വീകരണ പരിപാടികളുടെ വിജയകരമായ നടത്തിപ്പ് എന്നിവയെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായിട്ടാണ് നിർവാഹക സമിതി യോഗം ചേരുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...