ഡിസിസിയുടെ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എഐസിസി ആസ്ഥാനത്ത് പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കുവാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നടപടികൾക്കെതിരെയും അഖിേലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.

കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ ധർണ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. കെപിസിസി, ഡിസിസി, പോഷക സംഘടനാ നേതാക്കൾ നേതൃത്വം നൽകും. കോൺഗ്രസിന്റെ ബൂത്ത് തലം മുതലുള്ള ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ, ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ ജന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പ്രതിഷേധ ധർണയിൽ പങ്കെടുക്കുവാനുള്ള ഭാരവാഹികളും പ്രധാന നേതാക്കളും പ്രവർത്തകരും രാവിലെ 10ന് മുമ്പായി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേരണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...