പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കെ. കരുണാകരന് പാലിയേറ്റീവ് കെയര്‍ കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്ത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്റ് , വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ വൈറസ് വ്യാപനം തടയുന്നതിനായി നടത്തിയ ബോധവത്കരണ പരിപാടിയും സാനിട്ടെസര്‍ വിതരണവും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു.
കെ. കരുണാകരന് പാലിയേറ്റീവ് കെയറിന്റെ പരിശീലനം നേടിയ 100 വോളന്റിയേഴ്സിനെ ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന പക്ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവനത്തിന് വിട്ടു നല്കാന് തയ്യാറാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ഡി.സി.സി ജനറല്‍ സെക്രട്ടറി റോജി പോള്‍ ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. കരുണാകരന് പാലിയേറ്റീവ് കെയര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഫാ. ദാനിയേല്‍ പുല്ലേലില്‍ ബോധവത്കരണ ക്ലാസ് നടത്തി. ഡേവിഡ് തോമസ്, നീതു രതീഷ്, ഗീതാ പ്രസാദ്, ബിനു ജോഷ്വാ, സാജന് ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്കി.