ഇന്ധന വില വര്‍ദ്ധനവ് ജനജീവിതം ദു:സഹമാക്കി : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില നിരന്തരമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനജീവിതം ദുസഹമാക്കിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ പൊതു സ്ഥലങ്ങളിലും ഭവനങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസീന് മുമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ആശ്രിതരായ ശതകോടീശ്വരന്മാരെ സഹായിക്കുന്നതിനാണ് ഇന്ധന വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നതെന്നും ഇത് രാജ്യത്തെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നടപടിയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജോതി പ്രസാദ്, സാമുവല്‍ കിഴക്കുപറം, കെ.ജാസിംകുട്ടി, റോഷന്‍ നായര്‍, സുനില്‍ എസ് ലാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.അബ്ദുള്‍ കലാം ആസാദ്, പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി അലക്സാണ്ടര്‍, രജനി പ്രദീപ്, മാത്യു പാറയ്ക്കല്‍, ഷാജി കുളനട, എ.ഫാറൂക്ക്, സജി കെ സൈമണ്‍, സി.കെ അര്‍ജ്ജുനന്‍, ഷാനവാസ് പെരിങ്ങമല, അഫ്സല്‍ ആനപ്പാറ, എ.അഷ്റഫ്, ജോസ് കൊടുന്തറ, രാജു നേടുവേലി, ജോയമ്മ സൈമണ്‍, സജിനി മോഹന്‍, അഖില്‍ സന്തോഷ്, മോനി ജോസഫ്, അനില്‍ വി.പി, റജി വെള്ളാവൂര്‍, രഞ്ചു തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭവനങ്ങളിലും പാചക വാതക സിലിണ്ടറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ച് സമരം നടത്തിയതായി ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. വിവിധ സ്ഥങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് പോഷക സംഘടനാ നേതാക്കള്‍ ഉദ്ഘാടനം ചെയ്യുകയും നേതൃത്വം നല്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...