മദ്യനയത്തിലൂടെ കുടുംബ ദ്രോഹി എന്ന പട്ടം പിണറായിക്ക് കിട്ടും : പി കെ കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. മലയാളിയെ മദ്യപാനിയാക്കുകയാണ് പുതിയ മദ്യനയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വ്യാപകമായി മദ്യമൊഴുകാന്‍ പോകുന്നു. എല്ലാ അര്‍ഥത്തിലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കും. ഇത് കുറ്റകൃത്യം കൂട്ടും. കേരളം ഒരു ഭ്രാന്താലയമായി മാറുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ഇതാണോ പിണറായിയുടെ നവകേരളമെന്ന് കൃഷ്ണദാസ് ചോദിച്ചു. മദ്യനയത്തിലൂടെ കുടുംബ ദ്രോഹി എന്ന പട്ടം കൂടി പിണറായിക്ക് കിട്ടും. ആശുപത്രിയിലെ ക്യൂ കുറയ്‌ക്കേണ്ട സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കുറയ്ക്കാന്‍ നോക്കുന്നുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....