മോഡി ഭരണം അരാജകത്വം സൃഷ്ടിച്ചു : എം.എം നസീര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ധന വില വര്‍ദ്ധനവ് മൂലം രാജ്യത്ത് സമസ്ത മേഖലകളിലും വിലക്കയറ്റം സൃഷ്ടിച്ച് ജന ജീവിതം ദുസ്സഹമാക്കി രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുന്നതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എം.എം നസീര്‍ ആരോപിച്ചു. ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടമായി എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കാതെ വോട്ട് രാഷ്ട്രീയത്തിനുവേണ്ടി ഇന്‍ഡ്യയിലെ ജനങ്ങളെ കബളിപ്പിച്ച മോഡി സര്‍ക്കാര്‍ ദിനംപ്രതി ഇന്ധന വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ക്രൂരമായി ശിക്ഷിക്കുകയാണെന്നും ഇതിനെതിരെ രാജ്യത്തെ ജനങ്ങളുടെ സംഘടിത പ്രതിഷേധം ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുകയറുന്ന ഇന്ധന വിലവര്‍ദ്ധനവില്‍ ജനങ്ങളെ സഹായിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി കുറയ്ക്കാതെ ജനങ്ങളുടെ പോക്കറ്റ് അടിക്കുവാനും കേന്ദ്രസര്‍ക്കാരിന് സ്തുതി പാടുവാനുമാണ് ശ്രമിക്കുന്നതെന്ന് കെ.പി.സിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഉന്തുവണ്ടി വലിച്ചും ഗ്യാസ് സിലണ്ടറില്‍ മാല ചാര്‍ത്തിയും, റീത്ത് വെച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സേക്രട്ടറി അഡ്വ.പഴകുളം മധു, കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, യു.ഡിഎഫ് കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ജാസിംകുട്ടി, ജി.രഘുനാഥ്, എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, മാത്യു കുളത്തിങ്കല്‍, തോപ്പില്‍ ഗോപകുമാര്‍, ടി.കെ സാജു, കാട്ടൂര്‍ അബ്ദുള്‍ സലാം, ജോണ്‍സണ്‍ വിളവിനാല്‍, സുനില്‍ എസ് ലാല്‍, സജി കൊട്ടയ്ക്കാട്, റോഷന്‍ നായര്‍, സിന്ധു അനില്‍, എലിസബത്ത് അബു, ആനന്ദപ്പള്ളി സുരേന്ദ്രന്‍, മാത്യു ചാമത്തില്‍, എസ്.വി പ്രസന്നകുമാര്‍, എസ്.ബിനു, ബിജിലി ജോസഫ്, റോജി പോള്‍ ഡാനിയേല്‍, ഏഴംകുളം അജു, കെ.ജി അനിത, ഡി.എന്‍ ത്രിദീപ്, അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...