റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പരപ്പ പാലവളപ്പിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒരുമാസത്തിലേറെ പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണെന്നു പോലീസ് അറിയിച്ചു. ബളാല്‍ പഞ്ചായത്തിലെ ഇടത്തോട് മുണ്ടപ്ലാവിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ല് ചെത്താന്‍ പോയ പ്രദേശവാസിയാണ് അഴുകിയ മൃതദേഹം കണ്ടത്. അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്പില്‍ തുണികെട്ടിയ നിലയില്‍ കാണപ്പെട്ടതിനാല്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം വന്യമൃഗങ്ങള്‍ അക്രമിച്ചതിനാലാകാം തലയോട്ടി വേര്‍പെട്ട നിലയില്‍ അല്‍പ്പം അകലെയായി കാണപ്പെട്ടു. അമ്പലത്തറ നായിക്കയത്ത് നിന്ന് ഒരു മാസം മുമ്പ് കാണാതായ വ്യക്തിയുടേതാകാം മൃതദേഹമെന്നാണ് നിഗമനം. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...