തൊടുപുഴ : ദേശീയപാത-185 ല്‍ അടിമാലി-കുമളി റോഡില്‍ ചെറുതോണിയിലും കട്ടപ്പനയിലും 4 ലൈന്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് കണ്‍സള്‍ട്ടസിക്കായി കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം ടെന്‍ഡര്‍ വിജ്ഞാപനമിറക്കിയതായി ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് 300 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്യുന്നത് 23.12.2022 നാണ്.
അടിമാലി-കുമളി എന്‍.എച്ച് 185 ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് 1180 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളതായി ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. എന്‍.എച്ച്-183 നെയും എന്‍.എച്ച്-85 നെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നു പോകുന്നതുമായ ദേശീയപാത 185-ലാണ് ചെറുതോണി പാലം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ദേശീയപാത അതോറിറ്റി അധികൃതര്‍ എന്നിവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായും അനുഭാവപൂര്‍ണമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു. ദേശീയപാത 185 ന്‍റെ വികസനം ഇടുക്കി ജില്ലാ ആസ്ഥാനത്തെ ടൂറിസം-വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതും ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണെന്നും എംപി പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































