അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ; നഗരസഭകളുടെ ആക്ഷന്‍ പ്ലാനിന് അംഗീകാരം : മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി 40 നഗരസഭകളുടെ ആക്ഷന്‍ പ്ലാനും 62.8 കോടിയുടെ ലേബര്‍ ബഡ്ജറ്റും അംഗീകരിച്ചതായി തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരസഭകള്‍ക്ക് ഒന്നാം ഗഡു അനുവദിക്കാനും സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്‍റെ യോഗം തീരുമാനിച്ചു. ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദിവസവേതനം 311 രൂപയാക്കി ഇതിനകം വര്‍ധിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ദാരിദ്ര ലഘൂകരണ പ്രക്രീയയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും.

കോവിഡാനന്തര കാലഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതി സാധാരണക്കാര്‍ക്ക് വലിയ തോതില്‍ സഹായകരമാണ്. കേരളം പദ്ധതിയിലൂടെ രാജ്യത്തിന് പുത്തന്‍ മാതൃകയാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓരോ നഗരസഭകളുടെയും പ്രവൃത്തിയിലെ പുരോഗതി കൗണ്‍സില്‍ വിലയിരുത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ 30 വരെ സംസ്ഥാനത്താകെ 23.02 ലക്ഷം തൊഴില്‍ദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ നഗരസഭകളില്‍ സൃഷ്ടിച്ചത്.

ഇതിനായി 75.13 കോടിയാണ് ചെലവായത്. ഇതില്‍ 20.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ മുന്‍സിപ്പാലിറ്റികളിലും 2.57 ലക്ഷം തൊഴില്‍ദിനങ്ങള്‍ കോര്‍പറേഷനിലുമാണ്. 55,059 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച കൊല്ലമാണ് കോര്‍പറേഷനുകളില്‍ ഒന്നാം സ്ഥാനത്ത്. മുന്‍സിപ്പാലിറ്റികളില്‍ 52,830 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച കൊട്ടാരക്കരയാണ് ഒന്നാം സ്ഥാനത്ത്. 1093 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലുവ നഗരസഭയാണ് നഗരസഭകളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. ഈ വര്‍ഷം ഇതിനകം 79.7 കോടി രൂപയാണ് പദ്ധതിക്കായി നഗരസഭകള്‍ക്ക് അനുവദിച്ചു നല്‍കിയത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...