കൃഷ്ണാ ശിലാ ധ്വജം ദര്‍ശിക്കുവാന്‍ ചത്തീസ്ഗഡില്‍ നിന്നും തീര്‍ത്ഥാടക സംഘം എത്തി

For full experience, Download our mobile application:
Get it on Google Play

തലവെടി : തലവെടി പഞ്ചായത്തില്‍ തിരുപനയനൂര്‍കാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണാ ശിലാ ധ്വജം ദര്‍ശിക്കുവാന്‍ ചത്തീസ്ഗഡില്‍ നിന്നും തീര്‍ത്ഥാടക സംഘം എത്തി. 51പേരടങ്ങുന്ന ശബരിമല തീര്‍ത്ഥാടക സംഘം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞാണ് ലോക പ്രശസ്തമായ കൃഷ്ണശില കൊടിമരം കാണുന്നതിനും ദേവീ ദര്‍ശനത്തിനുമായി കഴിഞ്ഞ ദിവസം എത്തിയത്. ക്ഷേത്രം മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരിയും, സെക്രട്ടറി അജികുമാര്‍ കലവറശ്ശേരിയും , ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ക്ഷേത്രദര്‍ശനം നടത്തിയ സംഘം കൃഷ്ണശില ധ്വജത്തോടൊപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയാണ് മടങ്ങിയത്.

കേരളത്തിലെ ആദ്യ കൃഷ്ണാ ശിലാ ധ്വജത്തിന് യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറം ഏഷ്യ ജൂറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയുടെ ശുപാര്‍ശയെ തുടര്‍ന്ന് ‘നിലവില്‍ ഏറ്റവും ഉയരം കൂടിയ കൃഷ്ണശിലാ ധ്വജം ‘എന്ന അംഗികാരത്തോടെ ലോക റെക്കോഡില്‍ ഇടം പിടിക്കുകയും സെപ്റ്റംബര്‍ 27ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള, യു.ആര്‍.എഫ് ചീഫ് എഡിറ്റര്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചിരുന്നു. 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രില്‍ 3 ന് ആണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്.

ഈ കൊടിമരത്തിന്‍റെ ആധാരശിലയുടെ ഭാരം 6 ടണ്‍ ആണ്. നിറയെ കൊത്തുപണികള്‍ ഉള്ള കൊടിമരത്തിന്‍റെ  ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളില്‍ 8 കോണുകളും അതിന് മുകളില്‍ 16 കോണുകളും ഏറ്റവും മുകളില്‍ വൃത്താകൃതിയിലുമാണ് നിര്‍മ്മാണം. തിരുവന്‍വണ്ടൂര്‍ തുളസി തീര്‍ത്ഥത്തില്‍ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ട് 792 ആളുകളുടെ ശ്രമഫലമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...