സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിന്റെ അനുകരണം ; 20 ലിറ്റർ പെട്രോൾ ശരീരത്തിൽ ഒഴിച്ചു യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : സിനിമയിലെ ക്ലൈമാക്‌സ് രംഗം അനുകരിച്ച്‌ യുവാവ് ജീവനൊടുക്കി. തെലുങ്ക് ചിത്രമായ അരുന്ധതിയിലെ ആത്മാഹുതി രംഗം അനുകരിച്ചാണ് ഇരുപത്തിമൂന്നുകാരനായ രേണുക പ്രസാദ് ആത്മഹത്യ ചെയ്തത്. കര്‍ണാടകയിലെ തുമാകുരു ജില്ലയിലാണ് സംഭവം. സിനിമയിലെ കഥാപാത്രത്തെ പോലെ 20 ലീറ്റര്‍ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. 60 ശതമാനത്തോളം ഇയാള്‍ക്ക് പൊള്ളല്‍ ഏറ്റിട്ടുണ്ട്. വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇയാള്‍ മരിച്ചത്. യുവാവിന് സിനിമകളോട് അമിതമായ ഭ്രമം ഉണ്ടായിരുന്നു. ചിത്രം 15 തവണ എങ്കിലും കണ്ടിട്ടുണ്ടാകും എന്നാണ് പുറത്ത് വരുന്ന വിവരം. അരുന്ധതി സിനിമയിലെ ആത്മാഹുതി രംഗങ്ങള്‍ അനുകരിക്കുന്നതിനെ കുറിച്ച്‌ നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

0
തൃശൂർ: അതിരപ്പിള്ളി–മലക്കപ്പാറ റൂട്ടിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഞായറാഴ്ച...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് കവർച്ച ; നഷ്ടപ്പെട്ടത് 24 പവൻ സ്വർണം

0
കോട്ടയം : കോട്ടയം പൂവത്തളപ്പില്‍ വീട് കുത്തിത്തുറന്ന് 24 പവൻ മോഷ്ടിച്ചു....

പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ

0
കോട്ടയം: ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ...