Wednesday, July 2, 2025 6:35 am

ഡിസിസി ട്രഷറ‍ുടെ മരണം ; എം.വി ഗോവിന്ദനും വി ഡി സതീശനും എൻ എം വിജയന്‍റെ വീട്ടിലേക്ക് ; നാളെ കുടുംബാംഗങ്ങളെ സന്ദർശിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നാളെ വയനാട്ടിൽ. ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം വിജയന്റെ കുടുംബത്തെ സന്ദർശിക്കും. എൻ.എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന പരാതിക്കിടെയാണ് എം.വി ഗോവിന്ദന്റെ സന്ദർശനം. രണ്ട് പരിപാടികൾക്കായാണ് വിഡി സതീശൻ വയനാട്ടിൽ എത്തുന്നത്. കൽപ്പറ്റയിൽ ഐഎൻടിയുസിയുടെ പ്രതിഷേധ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ഇതിന് ശേഷമാകും ആത്മഹത്യ ചെയ്ത എൻഎം വിജയന്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് സന്ദർശിക്കുക. വിഡി സതീശനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ സന്ദർശിക്കാൻ‌ വിഡി സതീശൻ വയനാട്ടിൽ എത്തുന്നത്. നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉപസമിതി വീട്ടിലെത്തിയപ്പോൾ കെ സുധാകരനും വിഡി സതീശനും എത്തുമെന്ന് അറിയിച്ചിരുന്നു.

ബത്തേരിയിൽ എൻഎം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ഐസി ബാലകൃഷ്ണൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുള്ള സിപിഐഎം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായിട്ടാണ് എംവി ഗോവിന്ദൻ വയനാട്ടിൽ എത്തുന്നത്. ഇതിന് ശേഷം എൻഎം വിജയന്റെ കുടുംബത്തെ എംവി ഗോവിന്ദൻ സന്ദർശിക്കും. വിജയന്റെ മരണത്തിൽ കോൺ​ഗ്രസ് പ്രതിരോധത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ കൂടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ സന്ദർശനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...