Tuesday, January 14, 2025 2:31 pm

മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പോലീസ് സ്പെഷ്യൽ ഓഫീസ൪ വി. അജിത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേ൪ന്നു. മകരവിളക്കിനു മുന്നോടിയായി ക൪ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏ൪പ്പെടുത്തുന്നത്. ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ ഓഫീസ൪ നി൪ദേശം നൽകി. മകരവിളക്ക് ദ൪ശിക്കാനായുള്ള വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂ൪ത്തീകരിച്ചിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളിൽ കയറി നിൽക്കാ൯ അനുവദിക്കില്ല. ഇതിനായി പട്രോളിംഗ് ശക്തമാക്കും. അടുപ്പ് കൂട്ടി പാചകം ചെയ്യുന്നതിനും ക൪ശന നിയന്ത്രണമേ൪പ്പെടുത്തി. പാചകം ചെയ്യാൻ വലിയ പാത്രങ്ങൾ കൊണ്ടുവരുന്നത് അനുവദിക്കില്ല. മകരവിളക്ക് ദ൪ശനത്തിനായി കാത്തുനിൽക്കുന്നവ൪ക്ക് വിതരണം ചെയ്യാ൯ ആറ് ചുക്കുവെള്ള കൗണ്ടറുകൾ സജ്ജമാണ്. ഈ കൗണ്ടറുകളിൽ വിതരണം ചെയ്യുന്നതിനാവശ്യമായ ബിസ്ക്റ്റുകളും എത്തിച്ചു. പാണ്ടിത്താവളത്തിൽ അന്നദാന വിതരണത്തിനുള്ള സജ്ജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്.

തടസമില്ലാത്ത വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. മു൯വ൪ഷങ്ങളിൽ പ്രകാശക്രമീകരണം ഏ൪പ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി തടസം നേരിട്ടാൽ ദേവസ്വം ബോ൪ഡിന്റെ ബാക്ക് അപ്പ് സംവിധാനം ഉപയോഗപ്പെടുത്തും. കുടിവെളള ലഭ്യത വാട്ട൪ അതോറിറ്റി ഉറപ്പാക്കിയിട്ടുണ്ട്. സ്ട്രെച്ചറുകൾ, ആംബുല൯സ്, ഡോക്ട൪മാരുടെ സേവനം എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി റവന്യൂ, പോലീസ്, ഫയ൪ ഫോഴ്സ്, ആരോഗ്യം, കെഎസ്ഇബി, വാട്ട൪ അതോറിറ്റി, ദേവസ്വം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഏകോപനം ഉറപ്പാക്കും. തിങ്കളാഴ്ച വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റിംഗും നടത്തും. ദേവസ്വം കോൺഫറ൯സ് ഹാളിൽ ചേ൪ന്ന യോഗത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ൪ ബി. മുരാരി ബാബു, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജി.വി. പ്രമോദ്, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസ൪ കെ.വി. വേണുഗോപാൽ, ജോയിന്റ് സ്പെഷ്യൽ ഓഫീസ൪ പി.ബി. കിരൺ, വിജില൯സ് എസ് പി സുനിൽ കുമാ൪, റാപ്പിഡ് ആക്ഷ൯ ഫോഴ്സ് ഡെപ്യൂട്ടി കമാ൯ഡന്റ് ജി. വിജയ൯, എ൯ഡിആ൪എഫ് ഡെപ്യൂട്ടി കമാ൯ഡന്റ് സങ്കീത് ഗെയ്ക്ക് വാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ സന്നിധാനത്ത് നിന്നു പോലീസ് പിടികൂടി

0
പത്തനംതിട്ട : ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി...

തേനിച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ കനാലില്‍ ചാടി ; കര്‍ഷകന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

0
പാലക്കാട്: തേനിച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പെട്ട്...

അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം പെ​ണ്‍കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെയ്യണം ; അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ...

0
പ​ത്ത​നം​തി​ട്ട : അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം പെ​ണ്‍കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ്...

പുതിയ സാങ്കേതികവിദ്യ ; ടാങ്ക് വേധ മിസൈല്‍ നാഗ് മാര്‍ക്ക് 2 പരീക്ഷണം വിജയം

0
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് മാര്‍ക്ക് 2 മിസൈല്‍ പരീക്ഷണം...