അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം ; ആത്മഹത്യയെന്ന് സംശയം ; അന്വേഷണം തുടര്‍ന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സംശയം. കുടുംബനാഥനായ ബിനീഷ് കുര്യൻ കാനിൽ പെട്രോൾ വാങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാൻ രാസപരിശോധനാഫലവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ടും വരണം. കഴിഞ്ഞ മാസം എട്ടാം തീയതി പുലർച്ചെയാണ് അങ്കമാലി അങ്ങാടിക്കടവിൽ താമസിച്ചിരുന്ന ബിനീഷ് കുര്യൻ, ഭാര്യ അനുമോൾ, മക്കളായ ജൊവാന ജെസ്വിൻ എന്നിവർ മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തീപിടിച്ചാണ് നാല് പേരും മരിച്ചത്. അങ്കമാലിയിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ബിനീഷിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് പെട്രോൾ പമ്പിൽ നിന്ന് ബിനീഷ് കാനിൽ പെട്രോൾ വാങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം കിട്ടിയത്. തീപിടിത്തമുണ്ടായ മുറിയിൽ കാനുണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാണ് കൂട്ട ആത്മഹത്യയെന്ന സംശയം ഉണ്ടാക്കിയത്. ഇക്കാര്യം സ്ഥിരീകരിക്കാൻ തീപിടിത്തത്തിന് രാസവസ്തുക്കളുടെ സാന്നിധ്യം കാരണമായോ എന്നറിയണം. ഇതിന് വിശദമായ രാസപരിശോധനാഫലം വരേണ്ടതുണ്ട്. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടും വരണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും പോലീസ് അന്വേഷണം തുടരുക. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...