അധികാര വികേന്ദ്രീകരണ സംവിധാനത്തില്‍ തദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ പ്രധാന കണ്ണി : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അധികാര വികേന്ദ്രീകരണ സംവിധാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ പ്രധാന കണ്ണിയെന്നു ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വാര്‍ഡ് തലം മുതലുള്ള ജനപ്രതിനിധികളെയും വിവിധ ഉദ്യോഗസ്ഥരെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ് അധികാര വികേന്ദ്രീകരണ സംവിധാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ വര്‍ത്തിക്കേണ്ടത്.പദ്ധതി നിര്‍വഹണത്തില്‍ മുന്നേറുന്നതിന് നിര്‍ണായക പങ്ക് വഹിക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് സാധിക്കണം. താഴേത്തട്ടില്‍ വികസനം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ജാഗ്രത പുലര്‍ത്തണം.

കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിലും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രത്യേക ശ്രദ്ധനല്‍കണം. സര്‍ക്കാരിന്റെ ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വേണ്ട ശ്രദ്ധ ഉറപ്പാക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വാതില്‍പ്പടി സേവനം എല്ലാ ഗ്രാമപഞ്ചായത്തിലേക്കും വ്യാപിപ്പിക്കുന്നതും, ഗ്രാമപഞ്ചായത്തുകളുടെ നികുതിപിരിവ് പുരോഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടിയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നത്. രാവിലെ നടന്ന സെഷനില്‍ തദ്ദേശ പൊതു സേവന ജോയിന്റ് ഡയറക്ടര്‍ എന്‍.ഹരിപങ്കെടുത്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ സി. അലക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....