തൊടുപുഴ ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് റിസര്‍ച്ച്‌ സെന്റര്‍ ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: തൊടുപുഴ ആയുര്‍വേദ ജില്ലാ ആശുപത്രിയില്‍ സ്പോര്‍ട്സ് റിസര്‍ച്ച്‌ സെന്റര്‍ ആരംഭിക്കുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി 1 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കായിക താരങ്ങള്‍ക്ക് പ്രത്യേക ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കായിക താരങ്ങള്‍ക്ക് താമസ സൗകര്യമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമുയര്‍ന്നപ്പോള്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി പാര്‍ലമെന്റില്‍ വിഷയമുന്നയിക്കുകയും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവോള്‍ സംസ്ഥാന സര്‍ക്കാര്‍ വഴി പ്രൊപ്പോസല്‍ അയച്ചാല്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കാമെന്ന് മറുപടി നല്‍കിയിരുന്നു.

തുടര്‍ന്ന് സംസ്ഥാനത്തു നിന്നും നല്‍കിയ പ്രൊപ്പോസല്‍ കേന്ദ്ര ആയുഷ് മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ജില്ലാ ആയുര്‍വേദ ആശുപത്രിക്കായി പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് 1 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് സമര്‍പ്പിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ പദ്ധതി വേഗത്തിലാക്കുന്നതിന് വേണ്ടതായ നടപടികള്‍ സ്വീകരിക്കുമെന്നും പുതിയ പദ്ധതി കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന വലിയ പ്രോല്‍സാഹനമാണെന്നും അഭിപ്രായപ്പെട്ടു. തുടര്‍ വികസന പദ്ധതികള്‍ക്കായി പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം വഴിയായും ഡിപ്പാര്‍ട്ട്മെന്റ് ശ്രമം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...