ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ; ഷൈബിനെതിരെ വീണ്ടും ആരോപണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെ വീണ്ടും ആരോപണം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. എട്ടു വര്‍ഷം മുമ്പ്  ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണമെന്റില്‍ ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പിച്ചിരുന്നു. ഈ വൈരാഗ്യത്തില്‍ അന്ന് ദീപേഷിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ ഷൈബിന്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.

പോലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ഷൈബിന്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് ദീപേഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. 2020ല്‍ കര്‍ണാടകയിലെ കുട്ടയില്‍ കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിലാണ് ദീപേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ണാടക പോലീസ് നല്‍കിയിരുന്നില്ലെന്ന് ദീപേഷിന്റെ മാതാവ് വ്യക്തമാക്കി.

അതേസമയം നാട്ടുവൈദ്യനായ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നൗഷാദുമായി പോലീസ് ഇന്നും തെളിവെടുപ്പ് നടത്തും. ഷൈബിന്റെ വീട്ടില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ഈ വീടിന്റെ ഒന്നാം നിലയിലെ രഹസ്യമുറിയില്‍ ഒരു വര്‍ഷത്തിലധികമാണ് നാട്ടുവൈദ്യനെ തടങ്കലില്‍ താമസിപ്പിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിലെറിഞ്ഞു. ശേഷം മുറി കഴുകി വൃത്തിയാക്കി. തെളിവുകള്‍ ഇല്ലാതാക്കാനായി ടൈല്‍ ഉള്‍പ്പടെ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പൈപ്പില്‍ രക്തക്കറ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇത് ഷാബയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഡി എന്‍ എ പരിശോധന നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...