മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി ദീപ്തി മേരി വർഗീസ് ; വിലക്ക് ലംഘിച്ച് കെപിസിസി ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് രംഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേരുകൾ നിർദ്ദേശിക്കരുതെന്ന കെപിസിസി നേതൃത്വത്തിന്റെ കർശന വിലക്ക് നിലനിൽക്കെയാണ് ദീപ്തിയുടെ ഈ വെളിപ്പെടുത്തൽ. കെ.സി വേണുഗോപാൽ നിലവിൽ എംഎൽഎ അല്ലെങ്കിലും മുൻപും എംഎൽഎ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ടെന്ന കാര്യം ദീപ്തി ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എംഎൽഎമാരുടെ അഭിപ്രായം നിർണ്ണായകമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും കേന്ദ്രീകരിച്ച് പ്രവർത്തിച്ച നേതാവാണ് കെ.സി വേണുഗോപാൽ. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ നേരിട്ടെത്തി പ്രചാരണം നടത്തിയതും എഐസിസിയുടെ എല്ലാവിധ സഹായങ്ങളും മണ്ഡലങ്ങളിലേക്ക് എത്തിക്കാൻ നേതൃത്വം നൽകിയതും അദ്ദേഹമാണെന്ന് ദീപ്തി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നിവരുടെ പേരുകളും സജീവമായി പരിഗണനയിലുണ്ട്. ഇവർ മൂന്നുപേരും ഒരുപോലെ യോഗ്യരാണെങ്കിലും വേണുഗോപാലിന്റെ പ്രവർത്തനമികവ് എടുത്തു പറയേണ്ടതാണെന്ന് അവർ സൂചിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...