മാനിനെ വേട്ടയാടി ഇറച്ചി കടത്തി ; സീനിയര്‍ സിവില്‍ പോലീസ് ഓഫീസറടക്കം നാലുപേര്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

നെന്മാറ : നെല്ലിയാമ്പതി റേഞ്ച് പോത്തുണ്ടി തളിപ്പാടത്ത് മാനിനെ വേട്ടയാടി ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി. നിലമ്പൂർ കരുവാരക്കുണ്ട് സ്വദേശികളായ മുഹമ്മദ് ഷാഫി (43), ഉമ്മർ (44), സഹദ് (34), ജംഷീർ (29) എന്നിവരാണ് നാലുമാസത്തിനു ശേഷം നെല്ലിയാമ്പതി റേഞ്ച് ഓഫീസർ കെ.ആർ കൃഷ്ണദാസിന് മുന്നിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കീഴടങ്ങിയത്. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.

കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. കഴിഞ്ഞ ജൂൺ 10 നാണ് സംഭവം. മാനിനെ വേട്ടയാടി തലയും തോലും ഉപേക്ഷിച്ച് ഇറച്ചി കടത്തിക്കൊണ്ടുപോയെന്നാണ് കേസ്. അറസ്റ്റിലായ പ്രതികളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു. നെല്ലിയാമ്പതി റേഞ്ച് ഓഫീസർ കെ.ആർ കൃഷ്ണദാസിനെ കൂടാതെ പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ഗിരീഷ്, ബി.സജയകുമാർ, സി.രഞ്ജിത്ത്, ബി.ആർ രഞ്ജിത്ത്, എം.മനു, വി.ഉണ്ണിക്കൃഷ്ണൻ, കെ.എ മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...