Friday, March 29, 2024 2:06 pm

നിരവധി കവർച്ചകൾ നടത്തിയ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കോടഞ്ചേരി ഭാഗങ്ങളിൽ നിരവധി കവർച്ചകൾ നടത്തിയ പ്രതിയെ കോഴിക്കോട് റൂറൽ എസ്പി ഡോ. എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. ഒരു വർഷമായി നിരവധി ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തിയ തമിഴ്നാട്, ഗൂഡല്ലൂർ, ദേവർഷോല, മാങ്ങാടൻ വീട്ടിൽ സാദിക്കലി എന്ന എരുമ സിദ്ദിഖിനെയാണ്  കോട്ടക്കൽ വെച്ച് താമരശ്ശേരി ക്രൈം സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്.

Lok Sabha Elections 2024 - Kerala

കോടഞ്ചേരിയിൽ വാട്ടർ സർവീസ് സെന്ററിൽ 3മാസം മുൻപ് വരെ ജോലി ചെയ്തിരുന്ന പ്രതി രാത്രിയിൽ ബൈക്കിൽ കറങ്ങി പൂട്ടിയിട്ടതും  ലൈറ്റില്ലാത്തതുമായ വീടുകൾ കണ്ടുവെച്ച് കളവ് നടത്തുകയാണ് പതിവ്. ക്രിസ്തുമസ്  ദിവസം വീട് പൂട്ടി വയനാട്ടിൽ പോയ കൂടത്തായി സ്വദേശിയുടെ കുളമാക്കിൽ  വീട്ടിൽ 26 ന് രാത്രി വീടിന്റെ സ്റ്റെയർ കേസ്‌ റൂമിന്റെ വാതിൽ കമ്പിപ്പാര കൊണ്ട് പൊളിച്ച് അകത്തു കടന്ന് ഷോകേസിൽ സൂക്ഷിച്ച 20 പവൻ സ്വർണഭരണങ്ങൾ കവരുകയായിരുന്നു.

അടുത്തുള്ള തൃക്കരിമണ്ണ ക്ഷേത്രത്തിലെ ഉത്സവ ദിവസം വീടുകളിൽ ആളുണ്ടാവില്ലെന്ന് മനസിലാക്കിയ പ്രതി വൈകീട്ടോടെ ഗൂഡല്ലൂരിൽ നിന്നും ബൈക്കിൽ താമരശ്ശേരി എത്തി അമ്പലത്തിന്റെ പരിസരങ്ങളിൽ കറങ്ങി നടന്നാണ് ആളില്ലാത്ത വീട് കണ്ടുവെച്ചത്. കവർച്ചക്ക് ശേഷം കോട്ടക്കലുള്ള രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് പോയ പ്രതി മഞ്ചേരിയിലും കോട്ടക്കലും ഉള്ള രണ്ട് ജ്വല്ലറി കളിലായി അഞ്ച് പവൻ സ്വർണം വില്പന നടത്തി ലഭിച്ച ഒന്നര ലക്ഷം രൂപക്ക് മൊബൈൽ ഫോണും സ്കൂട്ടറും വാങ്ങി.

കളവു നടത്തിയതിൽ പതിനഞ്ചര പവൻ പ്രതിയുടെ ഭാര്യവീട്ടിൽ നിന്നും കണ്ടെടുത്തു. അടുത്തകാലത്തു താമരശ്ശേരി നടന്ന പത്തോളം  കളവുകൾ പ്രതി നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഈ വർഷം മാർച്ച്‌ മാസത്തിൽ താമരശ്ശേരി മുക്കം റോഡിൽ എളോ ത്തുകണ്ടി വീട്ടിൽ നിന്നും സ്വർണവും മൊബൈൽ ഫോണും ടാബും താമരശ്ശേരി അമ്പലമുക്ക് പുൽപറമ്പിൽ വീട്ടിൽ നിന്നും സ്വർണ്ണവും 12500രൂപയും താമരശ്ശേരി ചുങ്കത്തുള്ള വീട്ടിൽ നിന്നും 47,000രൂപയും, മറ്റൊരു വീട്ടിൽ നിന്ന് സർണ്ണവും, ലാപ്ടോപ്, മൊബൈൽ ഫോൺ, ക്യാമറ, എന്നിവയും കൂടാതെ കോടഞ്ചേരി രണ്ടു വീട്ടുകളിൽ നിന്നും സ്വർണ്ണവും പണവും കവർച്ച നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

മറ്റു വീടുകളിൽ കവർച്ചാശ്രമം നടത്തിയതയും തെളിഞ്ഞിട്ടുണ്ട്. കവർച്ച നടത്തിയ സ്വർണ്ണം വില്പന നടത്തിയ ശേഷം ഗൂഢല്ലൂരിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി. പിടിക്കപ്പെടാതിരിക്കാൻ ഒറ്റക്കാണ് കവർച്ച നടത്തുന്നത്.15 വർഷം മുൻപ് പെരിന്തൽമണ്ണ, എടക്കര എന്നിവിടങ്ങളിൽ കളവുകേസിൽ പെട്ടു ജയിലിൽ കിടന്നിട്ടുണ്ട്. മുൻകാലങ്ങളിൽ കളവുകേസിൽ പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. നവംബർ മാസം താമരശ്ശേരിയിൽ നടന്ന കളവുകേസിന്റെ അന്വേഷണത്തിൽ  പ്രതിയെകുറിച്ച് ലഭിച്ചസൂചനയാണ് 26 ന് നടന്ന കവർച്ചക്ക് ശേഷം മൂന്നാമത്തെ ദിവസം തന്നെ പ്രതിയെ പിടികൂടാൻ സഹായിച്ചത്.

പ്രതിയെ താമരശ്ശേരി ജെ.എഫ്.സി.എം-2 കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, സുരേഷ് വികെ., ബിജു പി, സിപിഒ റഫീഖ് എരവട്ടൂർ, കൊടഞ്ചേരി എസ് ഐ അഭിലാഷ്, സജു, ഫിംഗർ പ്രിന്റ് സെല്ലിലെ രഞ്ജിത്ത്. കെ., ജിജീഷ് പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ വാഹനാപകടം ; ‘ഡോറിന് പുറത്തേക്ക് കാലുകള്‍, കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു’...

0
പത്തനംതിട്ട: രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....

സിദ്ധാര്‍ത്ഥന്റെ മരണം : അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് വിസി ഡോ. കെ എസ് അനില്‍

0
ന്യൂഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട്...

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

0
നൃൂഡൽഹി : അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും, കോണ്ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി...

കോഴിക്കോടും കാസര്‍കോടും രാസ ലഹരിവേട്ട : നാലുയുവാക്കള്‍ പിടിയില്‍

0
കോഴിക്കോട്: കോഴിക്കോടും കാസര്‍കോടും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത...