കോന്നിയില്‍ 2022ല്‍ നടപ്പാക്കേണ്ടത് ഒട്ടേറേ വികസനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തില്‍ 2022 വര്‍ഷത്തില്‍ ഒട്ടേറേ വികസന പദ്ധതികള്‍ ഇനിയും നടപ്പില്‍ വരുത്തേണ്ടതുണ്ടേന്നും സമയബന്ധിതമായി ഇത് നടപ്പാക്കണമെന്നും കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ആവശ്യപ്പെട്ടു. അടൂര്‍ പ്രകാശ് എം എല്‍ എ യുടെ കാലഘട്ടത്തില്‍ തുടങ്ങിവച്ച കോന്നി ബൈപാസ് ഇനിയും യാഥാര്‍ഥ്യമാകണം. ഇത് യാഥാര്‍ഥ്യമായാല്‍ കോന്നിയില്‍ വളരെ നാളായി നേരിടുന്ന ഗതാഗത കുരുക്കിനും പരിഹാരമാകും.

കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും അത്യാഹിത വിഭാഗത്തില്‍ അടക്കം ആവശ്യമായ ക്രമീകരണങ്ങളില്ല. ഇത് പൂര്‍ണ്ണ സജ്ജമാക്കണം. ടൂറിസം മേഖലയില്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കണം. ഇതിന് ഒട്ടേറേ സാധ്യതകളുള്ള മണ്ഡലമാണ് കോന്നി. മുടങ്ങി കിടക്കുന്ന ചിറ്റൂര്‍ കടവ് പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും കോന്നി ടൗണില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ് നിര്‍മ്മിക്കണമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...