അത്യാഹിത വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങളില്ലാതെ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : അത്യാഹിത വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങളില്ലാതെ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. 2021 നവംബര്‍ ഒന്നുമുതലാണ് കോന്നി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം പ്രവര്‍ത്തനഭാരംഭിക്കുന്നത്. എന്നാല്‍ ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ അടിയന്തിരമായി സജ്ജീകരിക്കേണ്ട പ്രസവ ചികിത്സ, അടിയന്തിര ശസ്ത്രക്രീയ, ഹൃദയാഘാതം, ഗുരുതരമായ വിഷബാധ, പക്ഷാഘാതം, വെന്റിലേറ്റര്‍, ഐ സി യു സൗകര്യം വേണ്ടിവരുന്ന ചികിത്സകള്‍ എന്നിവ അത്യാഹിത വിഭാഗത്തില്‍ സജ്ജീകരിച്ചിട്ടില്ല.

കോന്നി മണ്ഡലത്തിലെ നിരവധി ആളുകളാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ഈ വിഭാഗങ്ങളില്‍ ചികിത്സ തേടി എത്തി നിരാശരായി മടങ്ങേണ്ടി വരുന്നത്. ഇവിടെ അത്യാഹിത വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും ഇതിനാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഇവിടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കോന്നിയില്‍ വലിയ അപകടങ്ങളും മറ്റും ഉണ്ടായി ഗുരുതരാവസ്ഥയിലാകുന്നവരെ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ട അവസ്ഥയാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....