ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശിപ്പിക്കുന്നതിന് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് വേണ്ടിവരുമെന്ന് യുജിസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബിരുദ പ്രോഗ്രാമുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കേന്ദ്ര സര്‍വകലാശാലകള്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) നടത്തേണ്ടിവരുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ തിങ്കളാഴ്ച പറഞ്ഞു. സിയുഇടി ജൂലൈ ആദ്യവാരം നടത്താനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് വരുന്നതോടെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ മാനദണ്ഡമാകില്ല. 2022-23 അധ്യയന വര്‍ഷം മുതല്‍, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കാമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുമെന്നാണ് യുജിസി ചെയര്‍മാന്‍ വ്യക്തമാക്കുന്നത്.

എല്ലാ കേന്ദ്ര സര്‍വകലാശാലകളും അവരുടെ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് സിയുഇടി സ്‌കോറുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി) ധനസഹായം നല്‍കുന്ന 45 കേന്ദ്ര സര്‍വകലാശാലകളാണ് രാജ്യത്തുള്ളത്. സിയുഇടി പരീക്ഷയ്ക്കുള്ള സിലബസ് എന്‍ സി ഇ ആര്‍ ടിയുടെ 12ാം ക്ലാസ് മോഡല്‍ സിലബസുമായി പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിയുഇടിക്കായി സെക്ഷന്‍ 1എ, സെക്ഷന്‍ 1 ബി, ജനറല്‍ ടെസ്റ്റ് എന്നിവയാണ് ഉണ്ടാകുക.

സെക്ഷന്‍ 1 എ, നിര്‍ബന്ധിതമായി 13 ഭാഷകളിലായിരിക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണ് ഓപ്ഷനുകള്‍. സെക്ഷന്‍ 1 ബി ഓപ്ഷണല്‍ ആണ്, കൂടാതെ സെക്ഷന്‍ 1 എ യുടെ ഭാഗമായ ഭാഷകള്‍ കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ഭാഷ തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....