ഡല്‍ഹി കലാപത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത:  ഡല്‍ഹി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കെറോണ വൈറസിന് അമിത പ്രാധാന്യം നല്‍കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹി കലാപത്തില്‍ യഥാര്‍ത്ഥത്തില്‍ ഇതുവരെ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇനിയും ആര്‍ക്കും അറിയില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. മാല്‍ഡ ജില്ലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഡല്‍ഹി കലാപത്തില്‍ ഇതുവരെ ശരിക്കും എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ആര്‍ക്കും അറിയില്ല. ഡല്‍ഹി കലാപത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു പിടിക്കുന്നതിനുവേണ്ടി ബിജെപി സര്‍ക്കാര്‍ കൊറോണ വൈറസിനെക്കുറിച്ചുളള ഭീതിപരത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ എത്ര പേര്‍ അക്രമണതത്തില്‍ കൊല്ലപ്പെട്ടുവെന്നോ അവര്‍ക്ക് നിഷേധിച്ച നീതിയെക്കുറിച്ചോ ആരും ചോദ്യങ്ങളുയര്‍ത്തുന്നില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ ഒരു വ്യക്തിയെ എലി കടിച്ചാല്‍ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നവര്‍ ഡല്‍ഹിയില്‍ ഇത്രയും വലിയ കലാപം നടന്നിട്ടും നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടും ജുഡീഷ്യല്‍ അന്വേഷണം പോലും ഇതുവരെ നടത്തിയിട്ടില്ല. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുളള ജുഡീഷ്യല്‍ അന്വേഷണമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ സൗത്ത് ദിനജ്പൂര്‍ ജില്ലയില്‍ 700 പേരെ കാണാതായെന്നും മമത പറഞ്ഞു. കൂടാതെ ഡല്‍ഹിയില്‍ നടന്ന സംഭവത്തെ കലാപമെന്ന് വിളിക്കരുതെന്നും അത് വംശഹത്യ തന്നെയാണെന്നും തിങ്കളാഴ്ച മമത പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...