ദില്ലി മദ്യനയക്കേസ് : അന്വേഷണവുമായി സഹകരിക്കുന്നില്ല ; കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇഡി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇഡി. മദ്യനയക്കേസ് പരിഗണിക്കുന്ന ദില്ലി റോസ് അവന്യൂ കോടതിയിലാണ് ഹർജി നൽകിയത്. തുടർച്ചയായി ഏജൻസി നൽകുന്ന നോട്ടീസുകൾ തള്ളുകയാണെന്നും ഇതിൽ കോടതി ഇടപെടൽ വേണമെന്നുമാണ് ആവശ്യം. ഹർജി ഈ മാസം ഏഴിന് കോടതി പരിഗണിക്കും. ഇതിനിടെ ആം ആദ്മി പാർട്ടി എംഎൽഎ മാർക്ക് ബിജെപി 25 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ തെളിവ് നൽകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

നോട്ടീസ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ഉദ്യോഗസ്ഥരെ അകത്ത് പ്രവേശിപ്പിക്കാൻ തയ്യാറാകാത്തത് നാടകീയ രംഗങ്ങൾക്ക് വഴിയൊഴുക്കി. ബിജെപി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ പൊലീസിനെ ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് കെജ്രിവാൾ ആരോപിച്ചു. എന്നാൽ എല്ലാ അഴിമതിയുടെ തലവനായ കെജ്രിവാൾ എല്ലാത്തിലും നിന്ന് ഓടിയൊളിക്കുകയാണെന്ന് ബിജെപി പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...