ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടുന്നില്ല ; ഭർത്താവ് യുവതിയെ കൊന്ന് മൃതദേഹം കാട്ടിൽ തള്ളി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം കാട്ടില്‍ തള്ളി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരി പ്രദേശത്തെ ധര്‍മവീറിന്റെ ഭാര്യയായ സ്വീറ്റിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജീല്‍ ഖുര്‍ദ് അതിര്‍ത്തിക്ക് സമീപമുള്ള ഒരു കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. കൊലപാതകത്തില്‍ യുവാവിനെ സഹായിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് അറിയുന്നത്. ഹരിയാന അതിര്‍ത്തിക്ക് സമീപം താനും സഹോദരന്‍മാരായ ധരംവീറും സത്യവാനും ചേര്‍ന്ന് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്ന് ധരംവീര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. അരുണ്‍ എന്ന ഓട്ടോഡ്രൈവറാണ് മൃതദേഹം കാട്ടിലുപേക്ഷിക്കാന്‍ പ്രതികളെ സഹായിച്ചത്. അതിന് തനിക്ക് പ്രതിഫലം ലഭിച്ചെന്നും അരുണ്‍ പറഞ്ഞു. ഭാര്യയുടെ പെരുമാറ്റത്തില്‍ ധരംവീര്‍ തൃപ്തനല്ലായിരുന്നുവെന്നും, കാരണം ഒരു കാരണവുമില്ലാതെ മാസങ്ങളോളം അവള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിപ്പോയിരുന്നുവെന്നും അരുണ്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ച : പുരുഷന്മാരേക്കാൾ കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകൾ ; രാഹുൽഗാന്ധിയോട് ഉദ്യോഗാർഥി

0
പുണെ : മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എം.പി.എസ്.സി) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന...

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...