ഡൽഹിയിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ദേശീയ തലസ്‌ഥാനത്തെ ഉസ്‌മാന്‍പൂരില്‍ ഏറ്റുമുട്ടല്‍. ഡല്‍ഹി പോലീസും ക്രിമിനല്‍ സംഘവും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
കര്‍ത്താര്‍ നഗര്‍ സ്വദേശി ആകാശ് (23) ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. മൂന്ന് അക്രമികള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഡല്‍ഹിയിലെ യമുന ഖാദര്‍ മേഖലയില്‍ ആയുധങ്ങളുടെ ബലത്തില്‍ ആളുകളെ കൊള്ളയടിച്ചിരുന്ന സമ്പൂര്‍ണ സംഘമാണിത്. സംഘത്തിലെ രണ്ടുപേര്‍ സ്‌ത്രീ വേഷത്തില്‍ വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തും. പിന്നില്‍ ഒളിച്ചിരുന്ന സംഘത്തിലെ ബാക്കിയുള്ളവര്‍ ഇവരെ കൊള്ളയടിക്കും ഇതാണ് ഇവരുടെ പതിവ്. ഇന്നലെ രാത്രിയും സംഘം ഒരു അഭിഭാഷകനെ കൊള്ളയടിച്ചിരുന്നു. ഇരയായ അഭിഭാഷകന്‍ സംഭവസ്‌ഥലത്ത് നിന്ന് രക്ഷപ്പെട്ട് പട്രോളിംഗ് സംഘത്തെ വിവരം അറിയിച്ചു.

പരാതിയെ തുടര്‍ന്ന് പോലീസ് സംഘം പ്രതികളെ തേടി ഖദര്‍ ഭാഗത്തേക്ക് നീങ്ങി. ഉള്‍കാട്ടില്‍ സംശയാസ്‌പദമായ ഏഴ്-എട്ട് ആളുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇവര്‍ ഉദ്യോഗസ്‌ഥ സംഘത്തിന് നേരെ രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ വീണ്ടും വെടിയുതിര്‍ത്തു. ഇതോടെ പോലീസ് തിരിച്ചടിച്ചു. ഇതിനിടെ ആകാശിന് വെടിയേറ്റു. ചിലര്‍ ഓടി രക്ഷപെടുകയും ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...