ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു : പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വടക്കു കിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു. കലാപത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ്‌ സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗർ, രജൗരി ഗാർഡൻ മേഖലകളിൽ സംഘർഷം ഉണ്ടായതായി അഭ്യുഹങ്ങൾ പരന്നിരുന്നു. ചൂതാട്ട സംഘത്തെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ റെയ്‍ഡുകളും തുടർന്ന് സമീപത്തെ ആറു മെട്രോ സ്റ്റേഷനുകള്‍ അടച്ചതുമാണ് പരിഭ്രാന്തി പരത്തിയത്. പോലീസ് വിശദീകരണവുമായി രംഗത്ത് എത്തിയതോടെ ആശങ്ക അകന്നു.

അതിനിടെ വടക്കു കിഴക്കൻ മേഖലയിലെ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും. ആദ്യഘട്ടം അപേക്ഷ ലഭിച്ച 69 പേർക്ക് ധനസഹായം നൽകി തുടങ്ങിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കലാപബാധിത മേഖലകളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തും. 45 പേരാണ്‌ ഇതുവരെ കലാപത്തിൽ മരിച്ചത്. 254 കേസ് കളിലായി 903 പേർ അറസ്റ്റ് ലായി.

അതേസമയം കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റ്  ഇന്ന് പ്രക്ഷുബ്ധമാകും. ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എന്‍ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. ഇന്നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടം അടുത്ത മാസം മൂന്നു വരെ നീണ്ടു നില്‍ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....