ഷോർട്ട്സിട്ട് വന്നാൽ പരീക്ഷ എഴുതിക്കില്ല ; ഒടുവിൽ കർട്ടനുടുത്ത് വിദ്യാർഥിനി

For full experience, Download our mobile application:
Get it on Google Play

തേസ്പൂർ : ഷോർട്ട്സ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ 19കാരിയെ പരീക്ഷാ ഹാളിൽ കയറ്റാതെ തടഞ്ഞുവെന്ന് ആരോപണം. അസമിലെ തേസ്പൂരിലാണ് സംഭവം. മാന്യമായ വസ്ത്രം ധരിച്ചെങ്കിൽ മാത്രമേ പരീക്ഷാ ഹാളിൽ കയറ്റൂ എന്ന് അധികൃതർ പറഞ്ഞതായി വിദ്യാർഥിനി ആരോപിക്കുന്നു. ഒടുവിൽ ഷോർട്ട്സിന് മുകളിൽ കർട്ടൻ ഉടുത്താണ് പരീക്ഷയെഴുതിയത്.

അസം കാർഷിക സർവകലാശാലയിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാനെത്തിയതായിരുന്നു വിദ്യാർഥിനി. ‘പരീക്ഷയ്ക്ക് ആവശ്യമായ ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ ഇവയെല്ലാം എന്റെ കയ്യിലുണ്ടായിരുന്നു. എന്നാൽ പരീക്ഷ നടക്കുന്ന മുറിയിലേക്ക് കയറാൻ എന്നെ അനുവദിച്ചില്ല. കാര്യം ചോദിച്ചപ്പോൾ ഷോർട്ട്സ് പോലുമുള്ള ചെറിയ വസ്ത്രം ധരിച്ച് ഹാളിൽ പ്രവേശനമില്ലെന്ന് അവർ പറഞ്ഞു.

അങ്ങനെ ഒരു നിർദേശം ഹാൾ ടിക്കറ്റിൽ ഇല്ലായിരുന്നു. എന്താണ് ഷോർട്സിന്റെ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. പക്ഷേ അതിന് അവർക്ക് മറുപടി ഇല്ല. അവർ നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ പാന്റ് വാങ്ങാൻ ‍ഞാൻ അച്ഛനെ പറഞ്ഞുവിട്ടു. അച്ഛൻ മടങ്ങി വരുന്നത് വരെ കർട്ടൻ ഉടുത്താണ് ‍ഞാൻ പരീക്ഷ എഴുതിയത്.’ പെൺകുട്ടി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...