സ്ഥലംമാറ്റം മറച്ചുവെച്ച് പ്രതിയെ പിടികൂടിയ സംഭവത്തിൽ മുൻ പിറവം സ്റ്റേഷൻ ഓഫീസർക്കെതിരെ വകുപ്പുതല അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്ഥലംമാറ്റം ലഭിച്ചതിന് ശേഷം അത് മറച്ചുവെച്ച് ചെക്ക് കേസിലെ പ്രതിയെ പിടികൂടിയ സംഭവത്തിൽ മുൻ പിറവം സ്റ്റേഷൻ ഓഫീസർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഗുരുതരമായ കൃത്യവിലോപവും അധികാര ദുരുപയോഗവും ഉണ്ടായതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാമ്പാക്കുട അഞ്ചൽപ്പെട്ടിക്ക് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ പരാതിയെ അടിസ്ഥാനമാക്കിയുള്ള കേസിലാണ് സംഭവം. പ്ലാസ്റ്റിക് ചാക്കുകൾ വാങ്ങിയ വകയായി ഏഴ് ലക്ഷത്തിലധികം രൂപയ്ക്കുള്ള ചെക്ക് നൽകിയെങ്കിലും അത് മാറാതിരുന്നതിനാൽ സ്ഥാപനം കോടതിയെ സമീപിച്ചിരുന്നു.

തിരുപ്പൂർ സ്വദേശി സേതുരാമനെതിരെയാണ് കേസിൽ നടപടി. മാർച്ച് 6ന് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഇതിന് മുൻപും കോടതി വാറന്‍റ് നൽകിയിരുന്നെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതിനിടെ പിറവം സ്റ്റേഷൻ ഓഫീസറായിരുന്ന ഉദ്യോഗസ്ഥന് മാർച്ച് നാലിന് തിരുവനന്തപുരത്തെ പോത്തൻകോട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കുന്നതിന് മുൻപ് അദ്ദേഹം കേസിൽ ഇടപെട്ടുവെന്നാണ് കണ്ടെത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...