കോമളം താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പന ഒരാഴ്ചക്കകം ; പൊതുമരാമത്ത് വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരമായി പുതിയ പാലം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ അതിലൂടെ താത്ക്കാലിക പാലം വേണമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനിയറോടും രൂപകല്പന വിഭാഗം ചീഫ് എന്‍ജിനിറോടും സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു.

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ കടന്നുപോകുന്ന തരത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ മാതൃകയില്‍ സിംഗിള്‍ വേ ട്രാഫിക്കിനുള്ള താത്ക്കാലിക പാലം നിര്‍മ്മിക്കുന്നത് പരിഗണനയിലാണന്നും ഭാര വാഹനങ്ങള്‍ കടന്നുപോകുന്നതിന് നിലവിലുള്ള പാലത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള പാലത്തെ ആശ്രയിക്കാനാകും എന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കി. സാങ്കേതിക മികവോടെ പുതിയ പാലം പണിയുന്നതിനു മുന്‍ഗണന നല്‍കിക്കൊണ്ടും പുതിയ പാലം പൂര്‍ത്തിയാകുന്നതുവരെ ജനങ്ങള്‍ക്ക് ആശ്രയിക്കുവാനുള്ള മാര്‍ഗമായിമാത്രം താത്കാലിക ക്രമീകരണം ഉണ്ടാവണമെന്നും സബ്മീഷന്‍ നോട്ടിസില്‍ മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പ്പന പൊതുമരാമത്ത് രൂപകല്‍പ്പന വിഭാഗം തയ്യാറാക്കുകയാണെന്നും ഒരാഴ്ചയ്ക്കകം ഇത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...