ശ്രീനാരായണ ഗുരുവിന്റെ കഴുത്തിൽ കയർ കെട്ടി ഉറപ്പിച്ചു വെച്ചിരിക്കുന്ന നിന്ദ്യമായ ദൃശ്യം – സാംസ്കാരിക വകുപ്പ് മാപ്പു പറയണം : എസ്‌.എന്‍.ഡി.പി യൂത്ത് മൂവ്മെന്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ യാത്രയിൽ ശ്രീനാരായണ ഗുരുവിന്റെ കഴുത്തിൽ കയർ കെട്ടി ഉറപ്പിച്ചു വെച്ചിരിക്കുന്ന നിന്ദ്യമായ ദൃശ്യം, സംസ്ക്കാരം നഷ്ടപ്പെട്ട സാംസ്കാരിക വകുപ്പിന്റെ കെടുകാര്യസ്ഥതയെയാണ്  വ്യക്തമാക്കുന്നതെന്ന് എസ്‌.എന്‍.ഡി.പി യൂത്ത് മൂവ്മെന്‍റ് റാന്നി യൂണിയന്‍. സർക്കാരിന്റെ ഓണ വാരാഘോഷത്തിൽ ഗുരുനിന്ദ കാട്ടിയ സാംസ്കാരിക വകുപ്പ് മാപ്പു പറയണമെന്നും യൂത്ത് മൂവ്മെന്റ് യോഗം ആവശ്യപെട്ടു.

ശ്രീനാരായണ ഗുരുവിനെയും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും തുടർച്ചയായി അപമാനിക്കുന്ന ദുരവസ്ഥതയാണ് കേരളത്തിൽ കുറച്ചു കാലമായി നില നിൽക്കുന്നത്. മുൻപ് ശ്രീകൃഷ്ണ ജയന്തി നാളിൽ ഇതുപോലെ ഗുരുവിന്റെ പ്രതിഷ്ഠയിൽ കയർ കെട്ടിവലിച്ച് അപമാനിച്ചത് ഈഴവ സമൂഹം മറന്നിട്ടില്ല. ഓണാഘോഷങ്ങളുടെ ഭാഗമായി ആറന്മുള ഉത്രട്ടാതി ജലമേളയിൽ യോഗം ജനറൽ സെക്രട്ടറിയും കേരളാ മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കറിന്റെ നാമധേയത്തിൽ ഏർപെടുത്തിയ ശങ്കർ ട്രോഫി തിരസ്കരിച്ചതും റാന്നി അവിട്ടം ജലമേളയിൽ നിന്ന് ശ്രീനാരായണ എവറോളിംങ് ട്രോഫി ഒഴിവാക്കിയതും ശ്രീനാരായണ പ്രസ്ഥാനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന നിന്ദ്യമായ പ്രവർത്തനങ്ങൾക്കെതിരെ കാംപെയിനുകൾ ശാഖാതലത്തിൽ സംഘടിപ്പിക്കാനും റാന്നി യൂണിയൻ യൂത്ത് മൂവ്മെന്റ് തീരുമാനിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സതീഷ് കെ.എസ് അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ പി.എസ് ദീപു, വൈസ് ചെയർമാൻ എസ് സൂരജ്, കമ്മിറ്റി അംഗങ്ങളായ ആശ ശ്രീകുമാർ, രഞ്ചു രാജൻ, ദീപ വിശ്വൻ, എസ് അഭിജിത്ത്, ആരോമൽ പി.സന്തോഷ്, അഖിൽ വിജയൻ, അംജിത്ത് വിനോദ്, പി.എസ് സുബിമോൾ, സുമേഷ് പ്രസാദ്, അഖില വിശ്വംഭരൻ, പ്രിയ ലാൽ, സൗമ്യ അനുരാജ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌

0
കൊച്ചി: മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും....