പുനലൂര്‍-മൂവാറ്റുപുഴ ഹൈവേ വികസനം : കല്‍ക്കെട്ടും റോഡിന്റെ അരികും തകര്‍ന്ന് വീണു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : പുനലൂര്‍-മൂവാറ്റുപുഴ ഹൈവേ വികസനത്തിന്റെ ഭാഗമായി വലിയ വെള്ളത്തില്‍ അശാസ്ത്രീയമായി നിര്‍മിച്ച കല്‍ക്കെട്ടും റോഡിന്റെ അരികും ശക്തമായ മഴയില്‍ തകര്‍ന്ന് വീണു. കൂടല്‍ നെടുമൺകാവ് കവലയിലാണ് റോഡിന് അരികിലൂടെ ഒഴുകുന്ന തോടിനുള്ളില്‍ അശാസ്ത്രീയമായി നിർമിച്ച കരിങ്കൽക്കെട്ട് തകർന്നത്. പുതിയതായി നിർമിച്ച റോഡിന്റെ അരികും ഇതിനൊപ്പം തകർന്നിട്ടുണ്ട്. വീതിയിൽ ഒഴുകിയിരുന്ന തോടിന്റെ പകുതിയിലധികം ഭാഗം എടുത്താണ് കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി നിർമാണം നടത്തിയത്.

തോട്ടിലെ വെള്ളത്തിൽ കമ്പിവലയ്ക്ക് അകത്തായി കരിങ്കല്ല് അടുക്കി മാത്രമാണ് ഇവിടെ സംരക്ഷണഭിത്തി നിർമിച്ചത്. ഇത്തരത്തിൽ ആദ്യം നിർമിച്ച പുനലൂർ കല്ലടയാറിനോട് ചേർന്നുള്ള വലിയ സംരക്ഷണഭിത്തിയും നേരത്തെ തകർന്ന് വീണിരുന്നു. നെടുമൺകാവിൽ തോടിന്റെ കൈയേറ്റങ്ങളും അളവും നടത്താതെ തോന്നിയ രീതിയിലാണ് നിർമാണം നടത്തിയത്. പകുതിയിലധികം തോടിന്റെ ഭാഗം എടുത്ത് സംരക്ഷണഭിത്തി നിർമിച്ചതോടെ തോട്ടിലൂടെ ജലം ഒഴുകുന്നതിനും തടസ്സമുണ്ടായി. മുറിഞ്ഞകല്ലിൽ നിന്ന് ആരംഭിച്ച് കൂടൽ വലിയ തോട്ടിലേക്ക് എത്തുന്ന ചെറിയ തോടാണിത്.

ഇവിടെ കൃത്യമായ സർവേ നടത്തണമെന്ന് നിരവധിതവണ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോടും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ തോട് സംരക്ഷണത്തിനുള്ള യാതൊരു നടപടിക്രമങ്ങളും നടത്താതെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വെറുതെ സന്ദർശനം നടത്തി നടപടി എടുക്കാം എന്ന വാഗ്ദാനം മാത്രം നൽകി പോയതിന്റെ ദുരന്തവുമാണ് ഇത്തരത്തിൽ റോഡിന്റെ അരികും സംരക്ഷണഭിത്തിയും നിർമിച്ചത് പ്രഹസനമായതിന്റെ കാരണം. കഴിഞ്ഞ രണ്ട് പ്രളയ സമയത്തും വലിയ രീതിയിൽ വെള്ളം കയറി വലിയ നാശമുണ്ടായ പ്രദേശങ്ങളാണ് ഇവിടം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...