സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കേണ്ട രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കേണ്ട രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും പല സിനിമ നിര്‍മ്മാണ യൂണിറ്റുകളിലും ഐസിസി ഇല്ല. ശരിയായ രീതിയില്‍ ഐസിസി ഉണ്ടെങ്കില്‍ മാത്രമേ സിനിമ നിര്‍മാണത്തിന് അനുമതി നല്‍കാവൂ എന്നും സതീദേവി പറഞ്ഞു. ഒരു സിനിമാ സെറ്റില്‍ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയപ്പോള്‍ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നത്. പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണെന്നും സാംസ്‌കാരിക പ്രബുദ്ധ കേരളത്തില്‍ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം ഉറപ്പാക്കുന്ന സാഹചര്യം ഇല്ലെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യം സിനിമ സെറ്റില്‍ പി സതീദേവി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍’എന്ന സിനിമയുടെ ലോക്കേഷനിലെത്തിയായിരുന്നു പരിശോധന നടത്തിയത്. സിനിമ ലൊക്കേഷനില്‍ ഐസിസി രൂപീകരിച്ചിട്ടില്ലെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ വേണമെന്നുള്ള നിബന്ധന കൊണ്ടുവരുന്നത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...