കോന്നിയില്‍ നടക്കുന്നത് വികസന മുന്നേറ്റം : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയില്‍ എല്ലാ മേഖലകളിലും വികസന മുന്നേറ്റമാണ് നടക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ദുരന്തനിവാരണഫണ്ടില്‍ നിന്ന് അനുവദിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കേരളത്തിലൊട്ടാകെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം അഡ്വ. കെ യു ജനിഷ് കുമാറിന്റെ നേതൃത്വത്തില്‍ കോന്നി മണ്ഡലത്തിലും വലിയ മുന്നേറ്റങ്ങള്‍ നടക്കുന്നു. എല്ലാ മേഖലയിലും വികസനം എത്തിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തിക്കുന്നത്. അത് ഈ പ്രദേശത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് സഹായിക്കുമെന്നും അഡ്വ. കെ യു ജനിഷ് കുമാര്‍ എംഎല്‍എ ആയതിനു ശേഷം കോന്നിയുടെ സര്‍വ പ്രദേശത്തും വികസനം എത്തിയെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പൊക്ക വിളക്കുകള്‍ , മണ്ണ് സംരക്ഷണ പ്രവര്‍ത്തി, നിലയ്ക്കല്‍ പള്ളി റോഡ് , സീതത്തോട് പഞ്ചായത്ത് ഭാഗം റോഡ്, പൂവേലിക്കുന്ന് റോഡ്, ആങ്ങമൂഴി ചതുപ്പ് റോഡ്, കൊച്ചാണ്ടി മുസ്ലിം പള്ളി റോഡ്, കുഴിയ്ക്കല്‍ റോഡ്, എസ്.എന്‍ റോഡ് ആശാരിപ്പറമ്പ് റോഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം ആണ് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചത്. അഡ്വ. കെ യു ജനീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ , ജില്ലാ കളക്ടര്‍ എ.ഷിബു തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേറ്റ് ജില്ലാ പ്രസിഡന്റ് പി എസ് മോഹനന്‍, വൈസ് പ്രസിഡന്റ് പി എസ് സുജ, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, സീതത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ അനില്‍, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം മനോജ്, ചലചിത്ര താരങ്ങളായ സുബീഷ് സുധി, ദര്‍ശന എസ് നായര്‍ , ത്രിതലപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...