ആദിവാസി ഗോത്ര മേഖലയില്‍ എല്ലാ വീടുകളിലും ഈ വര്‍ഷം വൈദ്യുതി എത്തിക്കും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ആദിവാസി ഗോത്രമേഖലയിലുള്ള എല്ലാ വീടുകളിലും ഈ വര്‍ഷം തന്നെ പൂര്‍ണമായി വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സീതത്തോട് സബ്‌സ്‌റ്റേഷന്‍ വൈദ്യുതി ലൈന്‍ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 110 കെവി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി എത്തിക്കാന്‍ സാധിക്കുന്ന പ്രദേശങ്ങളില്‍ കെഎസ്ഇബി മുഖേനയും അല്ലാത്ത മേഖലകളില്‍ സോളാര്‍, വിന്‍ഡ്, ഹൈബ്രിഡ് മോഡലുകളില്‍ അനെര്‍ട്ട് മുഖേനയും വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിന്റെ ഭാഗമായി കോട്ടമണ്‍പാറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ എല്‍.ടി എബിസി കേബിള്‍ സ്ഥാപിക്കും. കുന്നം തോപ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെവി എബിസി കേബിള്‍ വലിക്കും. സീതത്തോട് കെഎസ്ഇബി സെക്ഷന്റെ കീഴിലുള്ള ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ റീകണ്ടക്ടര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ വൈദ്യുതി നഷ്ടം കുറയുകയും ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാവുകയും ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി മേഖലയില്‍ വന്‍ പുരോഗതിയാണ് ഏഴുവര്‍ഷം കൊണ്ട് ഇടത് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ 1129.64 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. ജില്ലയില്‍ വൈദ്യുതി ഉത്പാദന മേഖലയിലും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളുടെ നേട്ടമാണിതെന്നും അടിസ്ഥാനസൗകര്യ വികസനം ശക്തിപ്പെടുത്തുന്നതിനാണ് ഈ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, വൈസ് പ്രസിഡന്റ് പി.എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍ പ്രമോദ്, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, സിനിമാ താരങ്ങളായ സുധീഷ് സുധി, ദര്‍ശന എസ് നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...