മംഗളൂരു സ്ഫോടനം ; മുഖ്യപ്രതിക്ക് കേരളാ ബന്ധം, പലതവണ സംസ്ഥാനത്തെത്തിയെന്ന് കര്‍ണാടക ഡിജിപി

For full experience, Download our mobile application:
Get it on Google Play

മംഗളൂരു :മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന് സൂചന. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദര്‍ശിച്ചിരുന്നുവെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ പറഞ്ഞു.മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതിയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ പങ്കുവച്ചത്.സ്ഫോടനം ആസൂത്രിതമായ തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി.

പ്രതിക്ക് കേരള ബന്ധമുണ്ടെന്ന സൂചനയാണ് ഡിജിപിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. മുഖ്യപ്രതി തീവ്രവാദ സംഘത്തിലെ അംഗമാണെന്നും പലതവണ കേരള സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറയുന്നു. കേരളം കൂടാതെ തമിഴ്നാട്ടിലും പ്രതി സന്ദര്‍ശനം നടത്തി. ഇരു സംസ്ഥാനത്തും പോലീസ് പരിശോധന നടത്തുമെന്നും പ്രവീണ്‍ സൂദ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യനില മോശമായി തുടരുന്നതാല്‍ മുഖ്യപ്രതി ഷാരികിനെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്‌താല്‍ മാത്രമെ സംഭവത്തിന്റെ തീവ്രവാദ പശ്ചാത്തലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഷാരികുമായി ബന്ധമുള്ള രണ്ട് പേര്‍ കൂടിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കേസില്‍ എ.ഡി. ജി. പിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സംഘങ്ങളായി തെരിഞ്ഞുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ ‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന...

0
കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക'...

പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

0
കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന്...

കൊല്ലത്ത് പ്രതി ചാടിപ്പോയ സംഭവം ; ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

0
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ...

വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

0
മല്ലപ്പള്ളി: വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍...