ഹൈഡ്രോ ഇലക്‌ട്രിക് പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : ശ്രീശൈലം ഹൈഡ്രോ ഇലക്‌ട്രിക് പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ക്ക് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ച ഡെപ്യൂട്ടി എന്‍ജിനീയറുടെ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.

ശ്രീശൈലത്തെ പ്ലാന്റില്‍ വ്യാഴാഴ്ച രാത്രി ഉണ്ടായ തീപ്പിടുത്തത്തില്‍ 9 പേരാണ് മരിച്ചത്. 21 പേരെ രക്ഷപ്പെടുത്തി. പ്ലാന്റിനുള്ളിലെ തുരങ്കത്തിനുള്ളില്‍ കനത്ത പുക പടര്‍ന്നതിനാല്‍ ഒമ്പത് പേര്‍ അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു.

പവര്‍ ഹൗസിന്റെ ഇലക്‌ട്രിക് പാനലുകളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും ഇത് പവര്‍ ഹൗസിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായും തെലങ്കാന വൈദ്യുതി മന്ത്രി ജി. ജഗദേശ്വര്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...