മുന്‍ കലക്ടറുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കി ; എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദയാബായി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് 10 വര്‍ഷം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ സജ്ജമാകാത്ത സാഹചര്യത്തില്‍ മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള പാലക്കുന്നില്‍ പ്രതിഷേധ കൂട്ടായ്മയും മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിന്റെ ദശ വാര്‍ഷികാഘോഷവും നടത്തി. പ്രതിഷേധ പരിപാടികള്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി ഉദ്ഘാടനം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും വെള്ളവുമായി ലയിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍വീര്യമായി പോകുന്ന ഒരു പദാര്‍ഥം മാത്രമാണെന്നുമുള്ള മുന്‍ ജില്ലാ കലക്ടറുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയതായി ദയാബായി പറഞ്ഞു. അങ്ങനെയാണെങ്കില്‍ നിലവില്‍ ഇവിടെ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ 48 ലക്ഷം രൂപ ചിലവഴിച്ചത് എന്തിനെന്ന് സര്‍ക്കാര്‍ തന്നെ ജനങ്ങളോട് വ്യക്തമാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദീപ് വെള്ളമുണ്ട വരച്ച കാര്‍ടൂണുകളുടെ പ്രദര്‍ശനം ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള കോര്‍ കമ്മിറ്റിയംഗം അഹ്മദ് കിര്‍മാണി അധ്യക്ഷത വഹിച്ചു. ശ്രീനാഥ് ശശി, ഹകീം കുന്നില്‍, രവിശ തന്ത്രി കുണ്ടാര്‍, സലാം അപ്‌സര, ബിടി ജയറാം, ഖാലിദ് കൊളവയല്‍, ശാഹുല്‍ ഹമീദ് കളനാട്, താജുദ്ദീന്‍ പടിഞ്ഞാര്‍, ഗണേശന്‍ അരമങ്ങാനം, ഉമ്മുഹാനി, പാലക്കുന്നില്‍ കുട്ടി, മുഹമ്മദ് വടക്കേക്കര, ഷോബി ഫിലിപ്പ്, സൂര്യനാരായണ ഭട്ട്, കൃഷ്ണന്‍ തണ്ണോട്ട്, നാസര്‍ കൊട്ടിലങ്ങാട്, മുരളി പള്ളം, പ്രേമചന്ദ്രന്‍ ചോമ്പാല, നാസര്‍ ചെര്‍ക്കളം, ഹകീം ബേക്കല്‍, കെബി മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ തുരുത്തി, സുരേന്ദ്രന്‍ കുക്കാനം, അബ്ദുല്‍ ഖയ്യൂം, റഊഫ് ബായിക്കര എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി പുനഃസംഘടന : മികച്ച നേതാക്കളെ കണ്ടെത്താൻ ടാലന്റ് ഹണ്ടുമായി ബിജെപി

0
തിരുവനന്തപുരം : പാർട്ടിസംവിധാനത്തിലും പ്രവർത്തനരീതികളിലും നിർണായക മാറ്റത്തിനൊരുങ്ങി ബി.ജെ.പി. പ്രവർത്തന മികവിന്റെ...

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...