ആലപ്പുഴ ജില്ല പഞ്ചായത്ത് കേരളോത്സവം എട്ട് മുതല്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ല പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ജില്ല കേരളോത്സവം ഡിസംബര്‍ എട്ട്, ഒമ്പത്, 10, 11 തീയതികളില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. ഗ്രാമപഞ്ചായത്ത് തലം മുതല്‍ കേരളോത്സവങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജില്ല കേരളോത്സവം നടത്തുന്നത്. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കും. 12 ബ്ലോക്ക് പഞ്ചായത്തുകള്‍ ആറ് നഗരസഭകള്‍ എന്നിവിടങ്ങളില്‍ നിന്നും മത്സരിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ല കേരളോത്സത്തില്‍ എത്തുന്നത്.

അത്ലറ്റിക്സ് വിഭാഗത്തില്‍ 13 മത്സരങ്ങളും ഗെയിംസ് വിഭാഗത്തില്‍ 14 മത്സരങ്ങളുമാണുള്ളത്. നീന്തല്‍, കളരിപ്പയറ്റ് വിഭാഗങ്ങളില്‍ യഥാക്രമം 10, ഏഴ് മത്സരങ്ങളുണ്ടാകും. കലാ സാഹിത്യ ഇനങ്ങളില്‍ 41 മത്സരങ്ങള്‍ ഉണ്ടാകും. ഇതുകൂടാതെ ദേശീയ മത്സര ഇനങ്ങളായി 18 എണ്ണവും ഉണ്ടാകും. ജില്ലാതലത്തില്‍ കലാകായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബുകള്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും നല്‍കും. 15-40 നും ഇടില്‍ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

വേദികള്‍- എല്‍.എസ്.എച്ച് ഗ്രൗണ്ട് കലവൂര്‍, എ.ബി. വിലാസം സ്‌ക്കൂള്‍ ആര്യക്കര, മണ്ണഞ്ചേരി സ്‌കൂള്‍ ഗ്രൗണ്ട്, ആര്യാട് പഞ്ചായത്ത് ഗ്രൗണ്ട്, പ്രീതികുളങ്ങര സ്‌ക്കൂള്‍ ഗ്രൗണ്ട്, ശ്രീസായി നീന്തല്‍ക്കുളം കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങള്‍. കലാമത്സരങ്ങള്‍ ഡിസംബര്‍ 10,11 തീയതികളില്‍ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കുക.

ജില്ല കേരളോത്സവം ഡിസംബര്‍ 10-ന് വൈകിട്ട് മൂന്നിന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സകൂളില്‍ കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങള്‍ ഡിസംബര്‍ എട്ടിന് രാവിലെ 9 മണിക്ക് കലവൂര്‍ എല്‍.എസ്.എച്ച് ഗ്രൗണ്ടില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 11-ന് വൈകിട്ട് 5-ന് നടക്കുന്ന സമാപന സമ്മേളനം എ.എം ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. സമ്മാന വിതരണവും നടത്തും.

ജില്ല പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതിയുടെ ചെയര്‍പേഴ്സണുമായ കെ.ജി. രാജേശ്വരി, വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍. റിയാസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ല പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...