പയ്യനാമൺ – അടുകാട് റോഡിൽ വാഹനങ്ങൾക്ക് ദുരിതയാത്ര

For full experience, Download our mobile application:
Get it on Google Play

കോന്നി : പയ്യനാമൺ പഴയ പോസ്റ്റ് ഓഫീസ് പടി – അടുകാട് റോഡ് തകർന്നത് യാത്രാ ദുരിതം വർധിപ്പിക്കുന്നു. കോന്നി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന റോഡിന് ഇരുവശവുമായി നിരവധി പാറമടകൾ ആണ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും അമിത ഭാരം കയറ്റി വരുന്ന ടോറസ് ലോറികലാണ് റോഡ് തകർച്ചക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിലെ ഇറക്കത്തിലെ കുഴിയിൽ കഴിഞ്ഞ ദിവസം പ്രദേശത്തെ പാറമടയിൽ നിന്നും കല്ലുകൾ കൊണ്ടുവന്ന് നിറച്ച് കുഴി നികത്തിയിരുന്നു. എന്നാൽ വാഹനങ്ങൾ കയറി ഇറങ്ങി ഈ ഭാഗം വീണ്ടും കുഴിയായി മാറുകയും ഇത് ഇരുചക്ര വാഹനയാത്രക്കാർക്ക് ഉൾപ്പെടെ ഭീഷണിയായി മാറുകയും ചെയ്തിട്ടുണ്ട്.

പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന റോഡ് ടാർ ചെയ്യുവാനും പഞ്ചായത്ത് തയ്യാറാകുന്നില്ല. മാത്രമല്ല റോഡിന് ഒരു വശത്തെ അഗാധമായ കുഴിയും അപകട സാധ്യത വർധിപ്പിക്കുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും റോഡ് ചെളി നിറയുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അടുകാട് റോഡ് വന്നുചേരുന്ന കോന്നി തണ്ണിത്തോട് റോഡും തകർന്നിട്ടുണ്ട്. ബി എം ആൻഡ് ബി സി ഉന്നത നിലവാരത്തിൽ ടാറിങ് ചെയ്ത റോഡ് തകർന്നിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കിയിട്ടില്ല. അടുകാട് റോഡിൽ നിന്നും തണ്ണിത്തോട് റോഡിലേക്ക് ഇറക്കം ഇറങ്ങുന്ന വഴിയിൽ നിരവധി ടോറസ് ലോറികളും അപകടത്തിൽ പെട്ടിട്ടുണ്ട്.

അടുകാട് ഭാഗത്ത് ഒട്ടേറെ ആളുകൾ താമസിക്കുന്നുണ്ട്. ഇവർക്ക് ഒരു അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ഈ കുഴികൾ താണ്ടി വേണം പോകുവാൻ. റോഡ് തകർന്ന വിവരം ബന്ധപ്പെട്ട അധികൃതരെയും ജന പ്രതിനിധികളെയും നാട്ടുകാർ പല തവണ അറിയിച്ചു എങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല എന്നാണ് പരാതി ഉയരുന്നത്. റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കില്‍ സമരപരിപാടികൾ സംഘടിപ്പിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...