കനകപ്പലം – വെച്ചൂച്ചിറ റോഡിന്റെ ഇരുവശങ്ങളിലെയും കാടുകള്‍ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: മാലിന്യങ്ങൾ നീക്കം ചെയ്ത കനകപ്പലം – വെച്ചൂച്ചിറ റോഡിന്റെ ഇരുവശങ്ങളിലും നട്ടു വളർത്തിയ ചെടികൾക്കടുത്തുള്ള കാടുകൾ നീക്കം ചെയ്ത് ഭംഗിയാക്കുന്ന പ്രവർത്തികൾ ജനപങ്കാളിത്തത്തോടെ പൂർത്തിയായി. 52 ടൺ മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. പൊതുജനങ്ങളുടെയും, കെ.സി.സി വെച്ചുച്ചിറ മേഖല കമ്മറ്റി, വിവിധ ഇടവകകൾ, കനകപ്പലം എം.ടി.എൽ.പി സ്കൂൾ, എൻ.എം.എൽ.പി സ്കൂൾ, മാർത്തോമ്മാ ഹൈസ്കൂൾ, വെച്ചൂച്ചിറ പോളി ടെക്നിക്ക്, നെടുങ്കാവയൽ ഗവ.ഐ.ടി.ഐ, റാന്നി സെന്റ് തോമസ് കോളേജ്, കുന്നം മാർത്തോമ്മാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എം.ഇ.എസ് കോളേജ് എരുമേലി എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും എരുമേലി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പ് എരുമേലി റേഞ്ചിന്റെയും സഹകരണത്തോടെയാണ് പാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തത്.

ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ ഇവിടെ ചെടികൾ നട്ടുപിടിപ്പിച്ച് ക്യാമറയും സ്ഥാപിച്ചിരുന്നു. ഈ ചെടികൾക്കുചുറ്റുമുള്ള കാടുകൾ നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോള്‍ നടത്തിയത്. ഫൗണ്ടേഷൻ പ്രസിഡന്റ് ടി കെ സാജു പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോൺ സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.മേജർ എം ജി വർഗീസ്, വത്സമ്മ ജോൺ, ട്രഷറർ ജോൺ വി തോമസ്, മണി മോഹൻ, സജി കരിമ്പിൻതോട്, കൊച്ചുമോൻ എന്നിവര്‍ പ്രസംഗിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...