ശബരിമല : ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം ഒരുക്കാന്‍ സന്നിധാനത്ത് അടുത്ത വര്‍ഷം മുതല്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുമെന്ന് പോലീസ് മേധാവി ലോകനാഥ് ബഹ്‌റ പറഞ്ഞു. നിലവില്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ണതയില്‍ എത്തിയിട്ടില്ല. അന്‍പത് ശതമാനത്തോളം മാത്രമാണ് ഇപ്പോള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ സേവനങ്ങള്‍ ലഭ്യമാകുന്നത്. ഇത് കൂടുതല്‍ ഉയര്‍ത്തുന്നതിന് ശ്രമമുണ്ടാകും. നിലവില്‍ പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടാം പടിയിലെത്തിയ അദ്ദേഹം തീര്‍ഥാടകരുടെ തിരക്ക് നിരീക്ഷിച്ചു. തിരക്ക് നിയന്ത്രണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ അദ്ദേഹം ഇന്ന ചുമതലയേറ്റ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എ വിജയന് നല്‍കി. ഐ ജി എസ്.ശ്രീജിത്തിനൊപ്പാണ് അദ്ദേഹം സന്നിധാനത്തെത്തിയത്. ബുധനാഴ്ച വൈകിട്ട് മകനൊപ്പം എത്തിയ അദ്ദേഹം അയപ്പദര്‍ശനത്തിനു ശേഷം മാളികപ്പുറത്തും ദര്‍ശനവും നടത്തി മടങ്ങി.
സന്നിധാനത്ത് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും : പോലീസ് മേധാവി
RECENT NEWS
Advertisment