ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി ഊർജിതമാക്കി പ്ലാന്റേഷൻസ് ഡയറക്ടറേറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഊർജ്ജിതമാക്കി പ്ലാന്റേഷൻസ് ഡയറക്റ്ററേറ്റ്. തോട്ടം മേഖലയുടെ ഉന്നമനത്തിനായി 2023 ൽ പ്രത്യേകമായി രൂപീകരിച്ച ഡയറക്ട്രേറ്റ്, നിരവധി പ്രവൃത്തികൾ ഇതിനോടകം പൂർത്തീകരിച്ച് കഴിഞ്ഞു. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജൂലൈ 29 വരെ 86 വിശദമായ പദ്ധതി രൂപരേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 3908 ലേബർ ലൈൻ യൂണിറ്റുകളുടെ പ്രവൃത്തി ഉൾപ്പെടുന്നു. ഇതിനകം 52 പദ്ധതി രൂപരേഖകൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ 40.84 കോടി രൂപയുടെ പ്രവൃത്തിയും 11.11 കോടി രൂപയുടെ സബ്സിഡിയും ഉൾപ്പെടുന്നു. ഇതുവരെ 80,81,106 രൂപ തോട്ടമുടമകൾക്ക് സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 2024-25ലെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിരുന്നു. ഈ വർഷം മാർച്ച് 1-നാണ് പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

ലയങ്ങളുടെ നിർമ്മാണത്തിനോ നവീകരണത്തിനോ ആകെ ചിലവാകുന്ന തുകയുടെ 30% വരെ സബ്സിഡിയായി നൽകും. നവീകരണത്തിന് പരമാവധി 50,000 വരെയും പുതിയ നിർമ്മാണത്തിന് പരമാവധി 2,00,000 വരെയുമാണ് സബ്സിഡി ലഭിക്കുക. മേൽക്കൂര മാറ്റൽ, തറ ശരിയാക്കൽ, വൈദ്യുതീകരണം പുതുക്കൽ, ചുവരുകൾ പ്ലാസ്റ്ററിങ് ചെയ്യൽ, ശുചിമുറികളുടെയും മാലിന്യനിർമാർജന സംവിധാനങ്ങളുടെയും നിർമ്മാണം എിവ നവീകരണത്തിൽ ഉൾപ്പെടുന്നു. ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതി വഴി റബ്ബർ, കാപ്പി, ഏലം എന്നീ പ്രധാന തോട്ടവിളകളിൽ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ഇനങ്ങളിലൂടെ പുനർകൃഷി പ്രോത്സാഹിപ്പിക്കാനും ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

റീപ്ലാന്റിംഗിനായി ഹെക്ടറിന് 75,000 മുതൽ 1 ലക്ഷം രൂപ വരെ സബ്സിഡി, പരിശീലനം, നഴ്സറി നവീകരണം, ഗുണനിലവാര സർട്ടിഫിക്കേഷനുകൾ എന്നിവയ്ക്ക് പദ്ധതി വഴി ധനസഹായം നൽകും. ആകെ 476.44 കോടിരൂപയുടെ പദ്ധതിയ്ക്കാണ് ലോകബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തോട്ടം മേഖലയ്ക്ക് ആഗോളതലത്തിൽ വിശ്വാസ്യതയും അംഗീകാരവും ലഭിച്ച സാഹചര്യത്തിൽ, ‘കേരളാ പ്ലാന്റേഷൻസ്’ എന്ന ആഗോള ബ്രാൻഡ് സൃഷ്ടിക്കുാനുള്ള ശ്രമത്തിലാണ് ഡയറക്ടറേറ്റ്. പ്ലാന്റേഷൻ ഉൽപ്പങ്ങൾക്ക് വിപണിയിലെ സ്ഥിരത ഉറപ്പാക്കുക, തോട്ടമുടമകൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുക, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കുക എന്നിവയാണ് ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...