ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ഒഴുക്കില്‍പെട്ട കുട്ടിയെ കണ്ടെത്താനായിട്ടില്ല. നാഗാര്‍ജുന സാഗര്‍ പദ്ധതിയുടെ കനാലിലേക്കാണ് 14കാരനെ തള്ളിയിട്ടത്. സംഭവത്തില്‍ എന്‍. ശൈലജ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു. വീട്ടുജോലിക്ക് പോയാണ് ശൈലജ മൂന്ന് കുട്ടികളെ സംരക്ഷിച്ചിരുന്നത്. മൂത്ത മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. രണ്ടാമത്തെ മകന്‍ ഗോപി ചന്ദിന് ജന്മനാ കാഴ്ച്ചശക്തിയില്ല. കോവിഡ് കാലഘട്ടത്തില്‍ മാനസിക പിരിമുറക്കങ്ങള്‍ അനുഭവിച്ചിരുന്നതായും വേമുലപള്ളി സബ് ഇന്‍സ്പെക്ടര്‍ ഡി. രാജു പറഞ്ഞു.

ഗോപി രാത്രിയില്‍ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ശൈലജയെ അലട്ടിയിരുന്നതായി പോലീസ് അറിയിച്ചു. ശനിയാഴ്ച എന്‍.എസ്.പി പദ്ധതിക്ക് സമീപമെത്തിയ ശൈലജ മകനെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കര്‍ഷകന്‍ സംഭവം കാണുകയും യുവാക്കളോട് കുട്ടിയെ രക്ഷപ്പെടുത്താന്‍ പറയുകയും ചെയ്തെങ്കിലും ഒഴുക്കില്‍പെട്ട് കുട്ടിയെ കാണാതായി. ശൈലജക്കെതിരെ കൊലപാതകശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...