കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെ സിറ്റി കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര : എസ്ഐയ്ക്കെതിരെ പരാതിയുമായി പോലീസുകാരൻ. വാഹന പരിശോധനയ്ക്കിടെ മക്കളുടെ മുന്നിൽ അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെ സിറ്റി കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ നെല്ലിമൂട് കൈവൻവിള ജോബിൻ നിവാസിൽ എസ്. വിനു മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.

വിനുവിന്റെ ഭാര്യ സമീപകാലത്താണു കോവിഡ് ബാധിച്ചു മരിച്ചത്. പലപ്പോഴും മക്കളെ മറ്റൊരിടത്താക്കിയ ശേഷമാണ് ജോലിക്കു പോകുന്നത്. ലോക്ക്ഡൗൺ കാലത്ത് ഇത്തരത്തിലുള്ള യാത്രാമധ്യേയാണ് കാഞ്ഞിരംകുളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തന്നോട് മോശമായി പെരുമാറിയതെന്നു പരാതിയിൽ പറഞ്ഞു. താൻ പോലീസുകാരനാണെന്ന് അറിയിച്ചിട്ടും പെരുമാറ്റത്തിൽ മയമുണ്ടായിരുന്നില്ല.

വാഹനം പിടിച്ചെടുക്കുമെന്നും ജോലി തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ടത് മാനസികമായി തളർത്തി. ബന്ധുവിന്റെ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട മറ്റൊരു കേസിന് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ പോയപ്പോഴും വളരെ മോശം പ്രതികരണമാണ് പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടായതെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...