ഇന്ധന നികുതി കുറയ്ക്കാനാകില്ല – ജിഎസ്ടിയില്‍ കൊണ്ടുവരില്ല ; ധനമന്ത്രി നിയമസഭയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വെയ്ക്കണമെന്നും പ്രതിപക്ഷം. ഇന്ധന വിലയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി. സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ദീനാണ് നോട്ടിസ് നല്‍കിയത്. അടിയന്തിര പ്രമേയത്തിന് അനുമതി ലഭിച്ചില്ല.

എന്നാല്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ആകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്ധന വിലയില്‍ നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണം സംസ്ഥാനങ്ങളല്ല. ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യുപിഎ സര്‍ക്കാരാണ്. മോദി സര്‍ക്കാര്‍ അതു പിന്തുടര്‍ന്നു. ഇടതുപക്ഷം അതിനെ എതിര്‍ത്തപ്പോഴും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...