ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ക്യാമ്പ് നടത്തിയയാണ് ഉപകരണങ്ങള്‍ നിശ്ചയിച്ചത്. മൂന്ന് ലക്ഷം രൂപയാണ് ക്യാമ്പിനും ഉപകരണങ്ങള്‍ക്കുമായി നീക്കി വെച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പുതിയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിനും ഭിന്നശേഷിക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സ്വയം തൊഴില്‍ തുടങ്ങുന്നതിനും 2024-25 സാമ്പത്തിക വര്‍ഷം പദ്ധതി രൂപികരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്റെ ടെക്‌നീഷ്യന്‍മാര്‍ ഗുണഭോക്ത്വക്കളുടെ അളവനുസരിച്ചാണ് ഉപകരണങ്ങള്‍ തയ്യാറാക്കിയത്. എന്റോ സ്‌കെല്‍ട്ടന്‍ പ്രോത്യാസിസ്, പീടിയാട്രിക്ക് വീല്‍ചെയര്‍, സി.പി. ചെയര്‍ തുടങ്ങിയ പതിനെട്ട് ഇനം ഉപകരണങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എം.ജ.റോസമ്മ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ രമാദേവി, ഇ. വി വര്‍ക്കി, പഞ്ചായത്തംഗങ്ങളായ പ്രസന്ന ടീച്ചര്‍, എം ജെ ജിനു, ഷാജി കൈപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...