ജില്ലാ പുസ്തകമേള – എജ്യുഫെസ്റ്റ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പത്താമത് ജില്ലാ പുസ്തകമേള – എജ്യുഫെസ്റ്റ് സമാപിച്ചു. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. മല്ലപ്പള്ളി – തിരുവല്ല റോഡിലെ വലിയപ്ലാവുങ്കൽ ഹാളിൽ ശനിയാഴ്ച വൈകിട്ട് ചേർന്ന സമാപന യോഗം ജില്ലാ പഞ്ചായത്ത് അംഗം ഡോ. ബിജു ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു. മാനവികതയുടെ ആത്മാംശമായ അക്ഷരങ്ങളോട് ചേർന്ന് നിൽക്കാൻ പര്യാപ്തമാക്കുന്ന പുസ്തകമേളകൾ കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

സമിതി കൺവീനറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങിയവരുടെ കൂപ്പണുകൾ നറുക്കെടുത്ത് ആയിരത്തിലധികം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകി. സമിതി കൺവീനർമാരായ കെ. ആർ. പ്രദീപ് കുമാർ, മധു ചെമ്പു കുഴി, കൈറ്റ് ജില്ലാ മുൻ കോ-ഓർഡിനേറ്റർ വി. സുദേവ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

 

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....