Thursday, April 25, 2024 5:02 pm

പദ്ധതി നിര്‍വഹണം : മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിച്ചതായി ജില്ലാ വികസന സമിതി യോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. പദ്ധതി നിര്‍വണത്തിനായി ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെ ലഭ്യമായ തുകയുടെ 97.79 ശതമാനവും വിനിയോഗിച്ചു. കുമ്പനാട്-പുറമറ്റം-പുതുശേരി വരെയുള്ള റോഡിന്റെ ബിസി ടാറിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഉപദേശിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടിയുള്ള സര്‍വേ വേഗത്തിലാക്കണമെന്നും അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

പുറമറ്റത്തെ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും തിരുവല്ല ബൈപാസിലെ ആറ് ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. കൂടാതെ, തിരുവല്ല -പൊടിയാടി റോഡ് പൈപ്പ് ലൈന്‍ പ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കെആര്‍എഫിബിയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകണമെന്നും തിരുവല്ല – രാമന്‍ചിറ-മല്ലപ്പള്ളി റോഡില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും എംഎല്‍എ പറഞ്ഞു. അടൂര്‍ സെന്റര്‍ മൈതാനിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറി വ്യാപാരികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. മഴ പെയ്യുമ്പോഴെല്ലാം വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. ഇതിനൊരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കണമെന്ന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി പറഞ്ഞു.

വേനല്‍ മഴയില്‍ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വലിയ നാശനഷ്ടങ്ങളാണുണ്ടായതെന്നും അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. എഴുമറ്റൂര്‍, കോട്ടാങ്ങല്‍ പ്രദേശത്ത് ഇടിമിന്നല്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ കൂടുതലാണ്. ഇതിന്റെ കാരണം അറിയാനുള്ള ഒരു പഠനം ജില്ലാതലത്തില്‍ നടത്തണം. മന്ദമരുതി, റാന്നി താലൂക്കുകളില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തി ചികിത്സ എത്രയും വേഗം തുടങ്ങണമെന്നും എംപിയുടെ പ്രതിനിധി അറിയിച്ചു. കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പരിസരപ്രദേശത്ത് മണ്ണും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും നിരവധി ബുദ്ധിമുട്ടുകളാണുണ്ടാകുന്നതെന്നും കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണ പുരോഗതി അറിയിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു.

പുനലൂര്‍ – മൂവാറ്റുപുഴ റീച്ചിലെ വകയാര്‍ ഭാഗത്തും, കൂടല്‍ ഭാഗത്തും ഓട നിര്‍മിക്കണമെന്നും പുതിയ കലുങ്ക് നിര്‍മിക്കണമെന്നും അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി വിഷ്ണു മോഹന്‍ യോഗത്തില്‍ പറഞ്ഞു. കഞ്ചോട് കുടിവെള്ള പദ്ധതി എംഎല്‍എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനാല്‍ ഓരോ ഫണ്ടിലും ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച് പ്രത്യേകം എസ്റ്റിമേറ്റുകള്‍ ലഭ്യമാക്കണമെന്ന് എംഎല്‍എയുടെ പ്രതിനിധി പറഞ്ഞു. കുന്നിട സര്‍ക്കാര്‍ സ്‌കൂള്‍, കോന്നി താലൂക്ക് ആശുപത്രി, കലഞ്ഞൂര്‍ – പാടം റോഡ് എന്നിവയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം. കൈപ്പട്ടൂര്‍ അമ്പലത്തിന്റെ ശ്രീകോവില്‍ ഒരു വര്‍ഷത്തോളമായി ആറ്റിലേക്ക് ഇടിഞ്ഞ് വീണ് കിടക്കുകയാണെന്നും എംഎല്‍എയുടെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. കെആര്‍എഫ്ബി നടപ്പാക്കുന്ന പ്രവര്‍ത്തികളുടെ നിര്‍വഹണത്തിന്റെ തടസങ്ങള്‍ ജില്ലയുടെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എന്റെ ജില്ല മൊബൈല്‍ ആപ്പ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കാര്യക്ഷമമായി ഉപയോഗിക്കണമെന്നും ജനങ്ങള്‍ ഈ സേവനം വിനിയോഗിക്കണമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാവഡേക്കര്‍ ഇ.പിയെ കണ്ടു ; ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി : ദല്ലാള്‍...

0
തൃശൂര്‍ : ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍...

26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...

കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

0
കോഴിക്കോട് :  കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി...

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ കളക്ടറുടെ...